ഇന്ത്യൻ സൂപ്പർ ലീഗിൻറെ 2024-25 സീസണൽ സെപ്റ്റംബർ 13 ന് ആരംഭിക്കും. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകൾ ആദ്യ മത്സരത്തിൽ ഏറ്റുമുട്ടും. കൊൽക്കത്തയിലാണ് മോഹൻ ബഗാൻ സൂപ്പർ ജെയ്ൻറ്സും മുംബൈ സിറ്റി എഫ്സിയും തമ്മിലുള്ള ആദ്യ മത്സരം. ഡിസംബർ 30 വരെയുള്ള മത്സരക്രമാണ് ഐഎസ്‍എൽ പുറത്ത് വിട്ടത്.
സെപ്റ്റംബർ 14 ന് ശനിയാഴ്ച രണ്ട് ത്സരങ്ങളാണുള്ളത്. ഭുവനേശ്വറിൽ ഒഡീഷ എഫ്സി ചെന്നൈയൻ എഫ്സിയുമായും ബംഗളൂരുവിൽ ബെംഗളൂരു എഫ്സി ഈസ്റ്റ് ബംഗാളുമായും ഏറ്റുമുട്ടും. സെപ്റ്റംബർ 15 ന് തിരുവോണ നാളിൽ കൊച്ചിയിലാണ് കേരളത്തിൻറെ ആദ്യ മത്സരം. പഞ്ചാബ് എഫ്സിയാണ് എതിരാളികൾ.
ഐ-ലീഗ് ചാമ്പ്യൻമാരായ മുഹമ്മദൻ സ്‌പോർട്ടിംഗ് ക്ലബ്ബിനൊപ്പം 13 ടീമുകളാണ് ഇത്തവണ ഐഎസ്എല്ലിൻ്റെ ഭാഗമാകുന്നത്. ഇതോടെ കൊൽക്കത്തയിൽ നിന്ന് മൂന്ന് ടീമുകളാണ് ഇത്തവണ മത്സരിക്കുക. സെപ്റ്റംബർ 16 ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കൊൽക്കത്തയിലെ കിഷോർ ഭാരതി ക്രിരംഗനിലാണ് മുഹമ്മദൻസിന്റെ ആദ്യ മത്സരം.
കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ
സെപ്റ്റംബർ 22- ഈസ്റ്റം ബംഗാൾ (ഹോം)
29- നോർത്ത്ഈസ്റ്റ് യുണൈറ്റഡ് (എവെ)
ഒക്ടോബർ 3- ഒഡീഷ എഫ്‍സി (എവെ)
20- മുഹമ്മദൻസ് സ്പോട്ടിംഗ് ക്ലബ് (എവെ)
25- ബംഗളുരു എഫ്സി (ഹോം)
നവംബർ 3- മുംബൈ സിറ്റി എഫ്സി (എവെ)
7- ഹൈദരാബാദ് എഫ്സി (ഹോം)
24- ചെന്നൈയൻ എഫ്സി (ഹോം)
28- എഫ്സി ഗോവ (ഹോം)
ഡിസംബർ 7- ബെംഗളൂരു എഫ്സി (എവെ)
14- മോഹൻ ബഗാൻ (എവെ)
22- മുഹമ്മദൻസ് (ഹോം)
29- ജംഷദ്പൂർ എഫ്സി (എവെ)