24 മണിക്കൂറില്‍ 15 മില്യണ്‍ സബ് സ്ക്രൈബേഴ്സ്. യൂട്യൂബില്‍ തീപടര്‍ത്തിയായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വരവ്. മണിക്കൂറുകള്‍ കൊണ്ട് സബ്സ്ക്രൈബേഴ്സിനെ വാരിയ ക്രിസ്റ്റ്യാനോ യുട്യൂബില്‍ നിന്നും വന്‍ തുകയാണ് സ്വന്തമാക്കാന്‍ പോകുന്നത്.
നിലവില്‍ 12 വിഡിയോയാണ് ക്രിസ്റ്റ്യാനോ തന്റ പുതിയ യുട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്തത്. ഇതിനെല്ലാം ഒരു മില്യണിന് മുകളില്‍ വ്യൂസ് ലഭിച്ചു കഴിഞ്ഞു. 1000 വ്യൂസീന് 2 ഡോളര്‍ മുതല്‍ 12 ഡോളര്‍ വരെയാണ് ക്രിയേറ്റര്‍മാര്‍ക്ക് ലഭിക്കുന്ന തുക. ആഡ് റെവന്യുവിന്റെ 45 ശതമാനം യുട്യൂബിനും 55 ശതമാനം ക്രിയേറ്റര്‍ക്കുമാണ്. ഇതോടെ ഇതുവരെ അപ്ലോഡ് ചെയ്ത 12 വിഡിയോയ്ക്കായി ക്രിസ്റ്റ്യാനോയ്ക്ക് ലക്ഷക്കണക്കിന് രൂപ യൂട്യൂബില്‍ നിന്ന് ലഭിക്കും.
വീഡിയോയ്ക്ക് മില്യണ്‍ വ്യൂസ് ലഭിച്ചാല്‍ 2000 ഡോളര്‍ മുതല്‍ 12,000 ഡോളര്‍ വരെയാണ് യൂട്യൂബില്‍ നിന്ന് ലഭിക്കുക. ഒരു ദിവസം മാത്രം മുന്‍പ് ആരംഭിച്ച തന്റെ യുട്യൂബ് ചാനലില്‍ നിന്ന് ക്രിസ്റ്റ്യാനോയ്ക്ക് 28000 ഡോളര്‍ മുതല്‍ 168000 ഡോളര്‍ വരെ വരുമാനം ലഭിക്കും.
സമൂഹമാധ്യമങ്ങളിൽ വൻതോതിൽ ഫോളോവേഴ്സുള്ള കായിക താരമാണ് റൊണാൾഡോ. എക്സിൽ മാത്രം സൂപ്പർതാരത്തിന് 112.5 മില്യനിലധികം ഫോളോവേഴ്സുണ്ട്. ഫെയ്സ്ബുക്കിൽ 170 ദശലക്ഷത്തിലധികവും ഇൻസ്റ്റഗ്രാമിൽ 636 ദശലക്ഷത്തോളവുമാണ് സിആര്‍7 ന്‍റെ ഫോളോവേഴ്സ്