lionel-messi

TOPICS COVERED

13 വയസുകാരൻ ലയണൽ മെസിക്ക് ബാഴ്സിലോണ ആദ്യ കരാർ എഴുതിയ നൽകിയ ടിഷ്യുപേപ്പർ ലേലത്തിൽ വിറ്റുപോയത് ആറ് കോടി 91 ലക്ഷം രൂപക്ക്. ലേലം തുടങ്ങിയ വിലയെക്കാൾ രണ്ട് ഇരട്ടിക്കാണ് അജ്ഞാതനായ മെസ്സി ആരാധകൻ ടിഷ്യൂ പേപ്പർ സ്വന്തമാക്കിയത്. .

 

രണ്ടായിരം ഡിസംബറിൽ പതിമൂന്ന് വയസുള്ള അർജന്റീനക്കാരൻ പയ്യനെ സ്വന്തമാക്കാൻ ബാഴ്സിലോണ ഡയറക്ടർ കാര്‍ലോസ് റെഷാക്ക് കയ്യിൽ കിട്ടിയ ഒരു നാപ്കിനിൽ എഴുതിയ കരാർ. ബാഴ്സിലോണയുടെ തലവര മാറ്റിയ പയ്യൻ ഇതിഹാസമായി വളർന്നപ്പോൾ രണ്ടര പതിറ്റാൻഡിന് ശേഷം ആ കരാറിന് കിട്ടിയത് പൊന്നും വില. 

മൂന്ന് കോടി രൂപയിൽ നിന്നും തുടങ്ങിയ ലേലം വിളി അവസാനിച്ചത് 6 കോടി 91 ലക്ഷത്തിൽ. അത്ഭുത ബാലനെ കണ്ടെത്തിയ ബാഴ്സ ഏജന്റ് ഹൊറാസിയോ ഗാഗിയോലിയുടെ കയ്യൊപ്പും പേപ്പറിൽ ഉണ്ട്. ഹൊറസിയോ ആണ് കരാർ ലേലത്തിന് വെച്ചത്. അർജന്റീനയിലെ ഒരു ഹോട്ടലിൽ  മെസിയുടെ പിതാവുമായി  നടത്തിയ കൂടിക്കാഴ്ചയിലാണ് ബാഴ്സ കരാർ വാഗ്ദാനം ചെയ്തത്. ഒരു മാസത്തിനകം ലയണൽ മെസ്സി ബാഴ്സ അക്കാദമിയായ ലാ മാസിയയിൽ എത്തി. പിന്നെയെല്ലാം ചരിത്രം