• 20 വയസ്സും 161 ദിവസവും പ്രായമുള്ളപ്പോൾ സെഞ്ചറി നേടിയ പ്രിറ്റോറിയസ്, ഫുൾ മമ്പറായ ഒരു രാജ്യത്തിനെതിരെ ടി20യിൽ സെഞ്ചറി അടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറി.

52 പന്തില്‍ സെഞ്ചറിയടിച്ച് റെക്കോര്‍ഡിട്ട് ദക്ഷിണാഫ്രിക്കന്‍ താരം  ലുവാൻ-ഡ്രെ പ്രിറ്റോറിയസ്. ത്രിരാഷ്ട്ര പരമ്പരയില്‍ നമീബിയയ്ക്ക് എതിരായ മല്‍സരത്തിലാണ് പ്രിറ്റോറിയസ് കന്നി ട്വന്റി 20 സെഞ്ചറി നേടിയത്. അഞ്ച് ഫോറുകളും എട്ട് സിക്സറുകളും അടക്കം 53 പന്തുകളിൽ നിന്ന് 101 റൺസ് താരം നേടിയത്. ഒരു ഫുള്‍ നാഷണിനെതിരെ ട്വന്‍റി 20യില്‍ സെഞ്ചറിയില്‍ നേടുന്ന ഏറ്റവും പ്രായ കുറഞ്ഞ താരമായി പ്രിറ്റോറിയസ് മാറി.

20 വയസും 161 വയസുമാണ് ഇന്ന് പ്രിറ്റോറിയസിന്‍റെ പ്രായം. 2019 ല്‍ 20 വയസും 337 വയസും പ്രായമുള്ള സമയത്ത് സെഞ്ചറി നേടിയ റെക്കോര്‍‍ഡിട്ട അഫ്ഗാന്‍ താരം ഹസ്റത്തുള്ള സസായിയെയാണ് പ്രിറ്റോറിയസ് മറികടന്നത്. രാജ്യാന്തര ട്വന്‍റി 20യില്‍ അരങ്ങേറിയ വൈഭവ് സൂര്യവംശി സെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ താരമാകാനുള്ള തയ്യാറെടുപ്പിലാണ്. അതേസമയം, ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സില്‍ വൈഭവിന്‍റെ സഹതാരമാണ് പ്രിറ്റോറിയസ്. 

കേവലം 15-ാം വയസ്സിൽ തന്നെ നിരവധി റെക്കോർഡുകൾ വൈഭവ് നേടിയിട്ടുണ്ട്. രാജ്യാന്തര മല്‍സരത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം വൈഭവ് സൂര്യവംശിയാണ്. രാജ്യാന്തര തലത്തില്‍ അർധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും വൈഭവിന്‍റെ പേരിലാണ്. സിംബാബ്‍വെയ്ക്ക് എതിരെ 49 പന്തില്‍ 81 റണ്‍സാണ് വൈഭവ് നേടിയത്. 

അഫ്ഗാനിസ്ഥാനെതിരെരായ പരമ്പരയ്ക്കുള്ള ടീമില്‍ വൈഭവുണ്ട്. ഇതേ ടീം തന്നെയാണ് ഏഷ്യന്‍ ഗെയിംസും കളിക്കുന്നത്. അതിനാല്‍ പ്രിറ്റോറിയസിന്‍റെ റെക്കോര്‍ഡ‍് ഉടനെ മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

 

 

ENGLISH SUMMARY:

South African cricketer Lhuan-dre Pretorius scored his maiden T20I century in just 52 balls against Namibia during a tri-series match. At 20 years and 161 days old, he became the youngest player to score a T20I century against a full-member nation, breaking Hazratullah Zazai's previous record. Pretorius, who plays for Rajasthan Royals in the IPL, hit five boundaries and eight sixes in his 101-run knock off 53 balls. His IPL teammate, 15-year-old Vaibhav Suryavanshi, is now expected to break this record soon during India's upcoming international assignments.