എന്തുകൊണ്ടായിരിക്കും വിരാട് കോലി വിരമിക്കല്‍ പ്രഖ്യാപനത്തിന് ബുദ്ധ പൂര്‍ണിമ ദിനം തിരഞ്ഞെടുത്തത്. മനസിന്റെ ശാന്തി പ്രധാനമെന്ന് വിശ്വസിക്കുന്ന കോലി ശാന്തി ദിനത്തില്‍ തന്നെ സമാധാനപരമായി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിടവാങ്ങിയിരിക്കുന്നു. ഇത്തവണ ഐപിഎല്ലില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുകയും ശാരിരികക്ഷമത നിലനിര്‍ത്തുകയും ചെയ്യുന്ന വിരാട് കോലിക്ക് എന്തായാലും ഒരു സീസണ്‍കൂടി ടെസ്റ്റ് മല്‍സരം കളിക്കാനുള്ള എല്ലാ സാധ്യതയും ഉണ്ടായിരുന്നു. അവിടെ നിന്നാണ് എല്ലാറ്റിലും വലുത് സമാധനമെന്ന തിരിച്ചറിവിലേക്ക് കോലി മടങ്ങിയത്. 14വര്‍ഷത്തെ കരിയര്‍ അവസാനിപ്പിക്കുന്നതില്‍ വിഷമം ഉണ്ടെങ്കിലും സങ്കടമില്ലെന്നും കാരണം ടെസ്റ്റ് ക്രിക്കറ്റ് എന്ന രൂപപ്പെടുത്തി, പാഠങ്ങള്‍ പഠിപ്പിച്ചു,എന്നെ പരീക്ഷിച്ചു...ഇതെല്ലാം എന്റെ ഓര്‍മയില്‍ ഉണ്ടാകുമെന്നും ഞാന്‍ ക്രീസില്‍ നിന്ന് നടന്നകലുന്നത് ഹൃദയം നിറഞ്ഞ നന്ദിയോടെയെന്നും കോലി കുറിച്ചത് ഈ മനസിന്റെ ശാന്തിയില്‍ നിന്നാണ്.
കോലിയും മനസും
ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിത്തന്ന ക്യാപ്റ്റനായി തലയുര്‍ത്തി നില്‍ക്കുമ്പോഴും മനസ്സിന്റെ സമാധാനത്തിന് വേണ്ടി കോലി ക്യാപ്റ്റന്‍സി ഒഴിഞ്ഞു. ഇക്കാര്യം കോലിതന്നെയാണ് വ്യക്തമാക്കിയത്. "ഞാന്‍ ക്യാപ്റ്റന്‍സിയില്‍ നിന്ന് ഇറങ്ങിയത് എന്റെ മനസ്സിന് സമാധാനം ലഭിക്കാന്‍ വേണ്ടിയാണ്’’. ഇതാണ് കോലി പറഞ്ഞത്.
68 ടെസ്റ്റ് മല്‍സരങ്ങള്‍ നയിച്ച കോലി 40ലും ജയഭേരി മുഴക്കി. ഇന്ത്യന്‍ ടീമിനെയും ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സിനെയും വര്‍ഷങ്ങള്‍ നയിച്ച വിരാട് കോലി രണ്ട് ടീമിന്റെയും ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞിരുന്നു. ‘‘എല്ലാ മല്‍സരങ്ങളിലും എന്നില്‍ നിന്ന് ബാറ്റിങ് വിസ്മയം ക്രിക്കറ്റ് പ്രേമികള്‍ പ്രതീക്ഷിക്കുന്നു, അത് ഞാന്‍ ഫോം ഔട്ട് ആണെങ്കിലും ആരാധകര്‍ പ്രതീക്ഷിക്കുന്നു. മോശം ഫോമിലായിരിക്കുമ്പോഴും ഞാന്‍ മത്സരത്തിലെ ഏറ്റവും വലിയ ജനപ്രിയനായി. എന്റെ ജീവിതത്തില്‍ എനിക്ക് ഒരു സ്ഥലം വേണം, അവിടെ ഞാന്‍ വിധിയെക്കുറിച്ചോ പ്രതീക്ഷകളെക്കുറിച്ചോ ചിന്തിക്കാതെ ക്രിക്കറ്റ് കളിക്കാന്‍ കഴിയണം’’. ഇതായിരുന്നു കോലിയുടെ വീക്ഷണം. 2019ല്‍ ഫോം ഔട്ടായപ്പോള്‍ കോലി ഒട്ടേറെ വിമര്‍ശനം കേട്ടിരുന്നു. അന്നും മനസിന്റെ ശാന്തിയെക്കുറിച്ച് കോലി പറഞ്ഞിരുന്നു. കളിക്കാരുടെ മെന്റല്‍ ഫിറ്റ്നസിന് കുടുംബത്തെ ഒപ്പം കൂട്ടണമെന്ന നിര്‍ദേശം ബിസിസിഐക്ക് മുന്നില്‍ വച്ചത് വിരാട് കോലിയാണ്. മാനസിക പിരിമുറുക്കങ്ങളില്‍ നിന്ന് രക്ഷനേടാനാണ് പ്രേമാനന്ദ ഗുരുവിനെ കോലി ആത്മീയ ഗുരുവാക്കിയതും കീര്‍ത്തനങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയതും.
എപ്പോഴും മികച്ചതാവാന്‍ ശ്രമം
അമിതമായ ശ്രദ്ധയ്ക്കും വിമര്‍ശനത്തിനും ഇടയിലും കോലി എപ്പോഴും ഏറ്റവും മികച്ചതാകാന്‍ ശ്രമിക്കുന്നു. അദ്ദേഹത്തിന്റെ ഈ മനോഭാവം ഇന്ത്യന്‍ ക്രിക്കറ്റിന് ഒരു പ്രചോദനമാണ്.എന്നാല്‍ ചിലര്‍ക്കത് ഇഷ്ടപ്പെട്ടിരുന്നില്ല. ശാരിരികക്ഷമതയ്ക്ക് യോ യോ ടെസ്റ്റ് കൊണ്ടുവന്ന കോലിയുടെ തീരുമാനത്തെ പിന്തുണച്ചവരും വിമര്‍ശിച്ചവരുമുണ്ട്. എപ്പോഴും നൂറുശതമാനം ഫിറ്റ്നസ് കാത്തുസൂക്ഷിക്കാന്‍ വ്യായാമത്തിലൂടെയും ഭക്ഷക്രമത്തിലൂടെയും കോലി ശ്രമിച്ചിരുന്നു. അതിനാല്‍ ഇന്ത്യന്‍ ടീമിലെ ഏറ്റവും ഫിറ്റനസ് ഉള്ള കളിക്കാരന്‍ ആണ് കോലി. വിജയത്തിനായി ദാഹിക്കുന്ന കോലിയെ ഗ്രൗണ്ടില്‍ കാണാം. അതിനായി ചെലപ്പോള്‍ എതിരാളിയോട് കൊമ്പുകോര്‍ക്കും. എതിരാളിയെ നിര്‍വീര്യമാക്കുന്ന ആഘോഷവും കാണാം. ക്രിക്കറ്റിനായി നൂറുശതമാനം. അതാണ് വിരാട് കോലി.
India s Virat Kohli kisses his bat as he celebrates reaching his century (100 runs) during day three of the first Test cricket match between Australia and India at Optus Stadium in Perth on November 24, 2024. (Photo by SAEED KHAN / AFP) / -- IMAGE RESTRICTED TO EDITORIAL USE - STRICTLY NO COMMERCIAL USE --
ചിന്താഗതി എങ്ങനെയായിരിക്കണം
മനസിന്റെ സമാധാനത്തെപ്പറ്റി പറയുന്ന വിരാട് കോലി യുവതാരങ്ങളുടെ ക്രിക്കറ്റിനോടുള്ള ചിന്താഗതി മാറ്റിയെഴുതിയ താരമാണ്. ‘‘ഞാന്‍ നൂറിലേറെ ടെസ്റ്റ് മത്സരങ്ങളോ 300 ഏകദിനങ്ങളോ കളിച്ചിട്ടുണ്ടെന്ന് പ്രശ്‌നമല്ല, നിങ്ങള്‍ രണ്ട് മത്സരങ്ങള്‍ കളിച്ചാലും നിങ്ങളുടെ മനസ്സ് എന്റെ മനസ്സിനേക്കാള്‍ ശാന്തമെങ്കില്‍ നിങ്ങള്‍ ആ ദിവസം എന്നെക്കാള്‍ മികച്ച പ്രകടനം കാഴ്ചവെക്കും’’. കോലിയുടെ ഈ വാക്കുകള്‍ അദ്ദേഹത്തിന്റെ മാനസിക ശക്തിയെയും ക്രിക്കറ്റിനോടുള്ള സ്‌നേഹത്തെയും കാണിക്കുന്നു.
Cricket - Fourth Test - Australia v India - Melbourne Cricket Ground, Melbourne, Australia - December 26, 2024 Virat Kohli of India gestures towards the crowd Joel Carrett/AAP Image via REUTERS ATTENTION EDITORS - THIS IMAGE WAS PROVIDED BY A THIRD PARTY. NO RESALES. NO ARCHIVES. AUSTRALIA OUT. NEW ZEALAND OUT
ബിഗ് സല്യൂട്ട് കിങ് കോലി
14വര്‍ഷം ചുവന്ന പന്തുകളില്‍ ആരാധകരെ ആവേശക്കൊടുമുടി കയറ്റിയ കോലിയുടെ ഇന്നിങ്സുകള്‍ എക്കാലത്തും ക്രിക്കറ്റ് പ്രേമികളുടെ മനസ് നിറയ്ക്കും.