ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ 142 റണ്‍സിന്‍റെ കൂറ്റന്‍ വിജയവുമായി ഇന്ത്യ. വിജയത്തോടെ 3-0 ത്തിന് ഇന്ത്യ പരമ്പര തൂത്തുവാരി. ശുഭ്മാന്‍ ഗില്ലിന്‍റെ സെഞ്ചറിയുടെ മികവില്‍ ഇന്ത്യ 356 റണ്‍സെടുത്തു. മറുപടി ബാറ്റിങില്‍ ഇംഗ്ലണ്ട് 214 ന് ഓൾഔട്ടായി. ഇന്ത്യന്‍ ബൗളര്‍മാരുടെ മികവില്‍ 34.2 ഓവറില്‍ ഇംഗ്ലണ്ട് ഓള്‍ഔട്ടായി. ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ രണ്ടാമത്തെ വലിയ ഏകദിന വിജയമാണ്.
ഓപ്പണര്‍മാരായ ഫിലിപ് സാള്‍ട്ടും ബെന്‍ ഡക്കറ്റും മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് നല്‍കിയത്. ഹര്‍ഷദീപിനെയും അഷ്കര്‍ പട്ടേലിനെയും തുടരെ ബൗണ്ടറികള്‍ പായിച്ചായിരുന്നു ഇംഗ്ലീഷ് ബാറ്റസ്മാന്‍മാരുടെ ആക്രമണം. ഹര്‍ഷിദ് എറിഞ്ഞ നാലാം ഓവറില്‍ മൂന്ന് ബൗണ്ടറിയാണ് ഇന്ത്യ വഴങ്ങിയത്. അഞ്ചാം ഓവറില്‍ അര്‍ഷദീപ് സിങിന് കിട്ടിയത് നാല് ബൗണ്ടറിയാണ്. ആറോവറില്‍ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടപ്പെടാതെ 60 റണ്‍സിലെത്തി.
ഡക്കറ്റിന്‍റെ വിക്കറ്റിലൂടെയാണ് കൂട്ടുകെട്ട് തകര്‍ന്നത്. രണ്ട് ഓപ്പണര്‍മാരുടെയും വിക്കറ്റ് അര്‍ഷദീപിനാണ്. 22 പന്തില്‍ നിന്ന് 34 റണ്‍സാണ് ഡക്കറ്റ് നേടിയത്. 23 റണ്‍സാണ് സാള്‍ട്ടിനെടുത്തത്. ടോം ബാന്റൺ(38), ജോ റൂട്ട് (24),ഹാരി ബ്രൂക്ക്(19), ഗസ് ആറ്റ്ക്കിൻസൺ(38) എന്നിവരാണ് ഇംഗ്ലണ്ട് നിരയില്‍ രണ്ടക്കം കടന്നത്. ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, അക്ഷര്‍ പട്ടേല്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു.
നേരത്തേ ഇന്ത്യ 50-ഓവറില്‍ ഇന്ത്യ 356 റണ്‍സിന് പുറത്തായിരുന്നു. 112 റണ്‍സ് നേടിയ ഗില്ലിന്‍റെ സെഞ്ചറിയും കോലി (52), ശ്രേയസ് അയ്യര് (78) എന്നിവരുടെ അർധസെഞ്ചുറികളുമാണ് ഇന്ത്യക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. ആദില്‍ റഷീദ് നാല് വിക്കറ്റ് വീഴ്ത്തി. മാര്‍ക്ക് വുണ്ട് രണ്ടും ഷഖീബ് മബ്മൂദ്, ആറ്റ്ക്കിൻസൺ, റൂട്ട് എന്നിവര്‍ ഓരോ വിക്കറ്റും വീഴത്തി. ശുഭ്മാന്‍ ഗില്ലാണ് പരമ്പരയിലെയും മത്സരത്തിലെയും താരം.