അഡ്‍ലെയ്ഡ് ടെസ്റ്റിൽ ഇന്ത്യക്ക് 10 വിക്കറ്റ് തോൽവി. രണ്ടാം ഇന്നിങ്സിൽ 175 റൺസിന് പുറത്തായ ഇന്ത്യക്ക് 19 റൺസ് മാത്രമാണ് വിജലക്ഷ്യമായി ഉയർത്താനായത്. ക്യാപ്റ്റൻ രോഹിത് ശർമയുടെ തുടർച്ചയായ നാലാം തോൽവിയാണ്. ആദ്യ ഇന്നിങ്സിൽ സെഞ്ചുറി നേടിയ ട്രാവിസ് ഹെഡാണ് മത്സരത്തിലെ താരം
ഇന്ത്യ ഉയർത്തിയ 19 റൺസ് വിജയലക്ഷ്യം മറികടക്കാൻ ഓസ്ട്രേലിയക്ക് വേണ്ടിവന്നത് വെറും 3.2 ഓവർ. ഡേ നൈറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയുടെ പന്ത്രണ്ടാം ജയം. മൂന്നാം ദിനം ഋഷഭ് പന്ത് - നിതീഷ് റെഡ്ഡി കൂട്ടുകെട്ടിന് ആയുസുണ്ടായിരുന്നത് അഞ്ചുപന്തുകൾ മാത്രം. ആദ്യ ഓവറിലെ അവസാന പന്തിൽ ഋഷഭിനെ മടക്കി സ്റ്റാർക് .
വന്നപോലെ അശ്വിനും മടങ്ങിയതോടെ ഇന്ത്യ ഇന്നിങ്സ് തോൽവിയുടെ വക്കിൽ. ബുമ്ര- റെഡ്ഡി ഒൻപതാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യക്ക് പേരിനെങ്കിലുമൊരു ലീഡ് സമ്മാനിച്ചത്. ക്യാപ്റ്റൻ കമ്മിൻസിന്റെ അഞ്ചാം വിക്കറ്റായി നിധീഷ് റെഡ്ഡിയും പുറത്തായി.
പത്താമൻ സിറാജിന്റെ ചെറുത്ത് നില്‍പും അവസാനിച്ചപ്പോൾ ഇന്ത്യക്ക് ലീഡ് 18 റൺസ് അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഓസ്ട്രേലിയ ഒപ്പമെത്തി. മൂന്നാം മത്സരം വെള്ളിയാഴ്ച നടക്കും