മൈതാനത്ത് കളി പലപ്പോഴും കയ്യാങ്കളിയിലേക്ക് എത്താറുണ്ട്. അങ്ങനെയൊരു സംഭവത്തിന്‍റെ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. എംസിസി വീക്ക്ഡേസ് ബാഷ് മത്സരത്തിന് ഇടയില്‍ ബാറ്ററും ബോളറും തമ്മില്‍ ഗ്രൗണ്ടില്‍ വെച്ച് അടിപിടി കൂടുകയായിരുന്നു.
റബ്ദാന്‍ ക്രിക്കറ്റ് ക്ലബ് ബാറ്റര്‍ കാഷിഫ് മുഹമ്മദ് പുറത്തായതിന് പിന്നാലെ ബോളറുടെ ഭാഗത്ത് നിന്നുണ്ടായ വിക്കറ്റ് സെലിബ്രേഷനാണ് കാര്യങ്ങള്‍ കയ്യാങ്കളിയിലേക്ക് എത്തിച്ചത്. മൈതാനത്ത് കിടന്ന് ബാറ്ററും ബോളറും അടിപിടി കൂടി. പിന്നാലെ കാഷിഫിന്‍റെ ബാറ്റ് എടുത്ത് ബോളര്‍ കാഷിഫിനെ അടിക്കുന്നതും വിഡിയോയില്‍ കാണാം.
അമ്പയര്‍മാരും ഇരു ടീമിലേയും താരങ്ങളും ഏറെ പണിപ്പെട്ടാണ് ഇരുവരേയും പിടിച്ചുമാറ്റിയത്. ബോളറെ ബാറ്റുകൊണ്ട് തിരിച്ചടിക്കാന്‍ ബാറ്റര്‍ ശ്രമിക്കുന്നുണ്ടെങ്കിലും സഹതാരങ്ങള്‍ പിടിച്ചുമാറ്റി. ഐസിസിയുടെ പെരുമാറ്റചട്ടം അനുസരിച്ച് ഒരു വിധത്തിലുമുള്ള ശാരീരിക ആക്രമണവും ക്രിക്കറ്റില്‍ അനുവദനീയമല്ല