TOPICS COVERED

കേരള ക്രിക്കറ്റ് ലീഗിൽ ട്രിവാൻഡ്രം റോയൽസിന് അഞ്ചു വിക്കറ്റ് വിജയം. കാര്യവട്ടം സ്പോർട്ട്സ് ഹബ്ബിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനെയാണ്  രണ്ടാമത്തെ മൽസരത്തിലും തോൽപ്പിച്ചത്. റോയൽസ് ക്യാപ്റ്റൻ അബ്ദുൽ ബാസിത് 32 പന്തിൽ 50 റൺസ് നേടി പുറത്താകാതെ നിന്നു. ആദ്യം ബാറ്റ് ചെയ്ത കൊച്ചി 131 റൺസ് നേടി. റോയൽസ് 19.5 ഓവറിൽ ലക്ഷ്യം നേടി. അർധ സെഞ്ച്വറിക്ക് പുറമെ മൂന്നു വിക്കറ്റും നേടിയ ബാസിതാണ് പ്ലയർ ഓഫ് ദ മാച്ച്.  റോയൽ സ് പോയിൻ്റ് പട്ടികയിൽ മൂന്നാംസ്ഥാനത്താണ്. ആദ്യ മൽസരത്തിൽ റോയൽസ് ഒരു റണ്ണിനാണ് കൊച്ചിയെ വീഴ്ത്തിയത്.

ENGLISH SUMMARY:

Trivandrum Royals won by five wickets in the Kerala Cricket League