അമേരിക്കയെ ഏഴുവിക്കറ്റിന് തോല്‍പിച്ച് ഇന്ത്യ ട്വന്‍റി 20 ലോകകപ്പ് സൂപ്പര്‍ എയ്റ്റില്‍. 111 റണ്‍സ് വിജയലക്ഷ്യം 10 പന്ത് ശേഷിക്കെയാണ് ഇന്ത്യ മറികടന്നത്. അമേരിക്കയ്ക്ക് മുന്നില്‍ വിറച്ച ഇന്ത്യയെ, സൂര്യകുമാര്‍ യാദവിന്‍റെ അര്‍ധസെഞ്ചുറിയാണ് വിജയത്തിലെത്തിച്ചത്. നാലുവിക്കറ്റ് വീഴ്ത്തിയ അര്‍ഷ്ദീപ് സിങ്ങാണ് മല്‍സരത്തിലെ താരം നേരിട്ട ആദ്യ പന്തില്‍ വിരാട് കോലി പുറത്ത്. മൂന്നുറണ്‍സ് മാത്രമെടുത്ത് രോഹിത്തും മടങ്ങി. പാക്കിസ്ഥാനെതിരെ അവസാനിപ്പിച്ചിടത്തുനിന്ന് തുടങ്ങി സൗരഭ് നേത്രവല്‍ക്കര്‍ ഇന്ത്യന്‍ ഓപ്പണര്‍മാരെ മടക്കി.
ആദ്യം ഋഷഭ് പന്തിനെയും പിന്നെ ശിവം ഡ്യൂബെയെയും കൂട്ടുപിടിച്ച് സൂര്യകുമാര്‍ യാദവിന്‍റെ രക്ഷാപ്രവര്‍ത്തനം. 49 പന്തില്‍ സൂര്യയുടെ അര്‍ധസെഞ്ചുറി. ഒന്നുവിയര്‍ത്തെങ്കിലും മൂന്നാം ജയത്തോടെ സൂപ്പര്‍ എയ്റ്റ് ഉറപ്പിച്ച് ഇന്ത്യ ന്യൂയോര്‍ക്ക് വിടുന്നു.
നാലോവറില്‍ ഒന്‍പത് റണ്‍സ് മാത്രം വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തി അര്‍ഷ്ദീപ് സിങ്ങാണ് അമേരിക്കയെ 110 റണ്‍സില്‍ ഒതുക്കിയത്. ലോകകപ്പിലെ ആദ്യ പന്തില്‍ വികറ്റെടുക്കുന്ന ആദ്യ ഇന്ത്യക്കാരനായി അര്‍ഷ്ദീപ്. ഹര്‍ദിക് പാണ്ഡ്യ രണ്ടുവിക്കറ്റ് വീഴ്ത്തി. കാനഡയാണ് അടുത്തമല്‍സരത്തില്‍ ഇന്ത്യയുടെ എതിരാളികള്‍ .