അമേരിക്കയില്‍ ട്വന്റി 20 ലോകകപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ക്യാംപില്‍, ആരാധകര്‍ കാത്തിരുന്ന ഒരു മടങ്ങിവരവ് കണ്ടു. ജസ്പ്രീത് ബുംറയുടെ പന്തുകളാണ് തിരിച്ചുവരവില്‍ സൂപ്പര്‍ താരത്തെ വരവേറ്റത്. ഇന്ത്യയുടെ നീലക്കുപ്പായത്തില്‍ ഋഷഭ് പന്ത്. അസാധ്യമെന്ന് തോന്നിച്ചിടത്തുന്നിന്നൊരു അവിശ്വസനീയ തിരിച്ചുവരവ്.
വാഹനാപകടത്തിന് ശേഷം ഒന്നരവര്‍ഷത്തെ ഇടവേളകഴിഞ്ഞാണ് ഋഷഭ് പന്ത് ഇന്ത്യന്‍ ടീമിനൊപ്പം പരിശീലനം നടത്തുന്നത്. അമേരിക്കയില്‍ ആദ്യമായി ലോകകപ്പ് കളിക്കുന്നതിന്റെ കൗതുകത്തിലാണ് ഋഷഭ് പന്ത്.
ഐപിഎലില്‍ മൂന്ന് അര്‍ധസെഞ്ചുറി ഉള്‍പ്പടെ 446 റണ്‍സാണ് പന്ത് സ്കോര്‍ ചെയ്തത്. ഋഷഭോ അതോ സഞ്ജുവോ പ്ലെയിങ് ഇലവനിലേക്ക് എന്നതാണ് ഇനിയറിയേണ്ടത്.