ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തേക്ക് ഗൗതം ഗംഭീറിനെ പരിഗണിക്കുന്നു. ബിസിസിഐയുടെ പ്രഥമപരിഗണന ഗൗതം ഗംഭീറിനാണ്. നിലവിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിനൊപ്പമാണ് ഗംഭീർ. ഐ.പി.എല്‍ ഫൈനലിന് ശേഷമാകും അന്തിമ തീരുമാനം. 2024 ജൂലൈ മുതൽ 2027 ഡിസംബർ വരെ മൂന്നര വർഷത്തേക്കാണ് കാലവധി എന്ന് ബിസിസിഐ അറിയിച്ചു.
26നാണ് ഐപിഎല്‍ ഫൈനല്‍ നടക്കുന്നത്. പോയന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായി കൊല്‍ക്കത്ത പ്ലേ ഓഫിന് യോഗ്യത നേടിയിട്ടുണ്ട്. 27വരെയാണ് ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഐപിഎൽ 2022ലും 2023ലും ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിൻ്റെ മെൻ്ററായിരുന്നു അദ്ദേഹം - രണ്ട് സീസണുകളിലും അവർ പ്ലേ ഓഫിലേക്ക് യോഗ്യത നേടി.
ബിജെപി എംപി കൂടിയായിരുന്ന ഗംഭീര്‍ ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല. ധോണിക്ക് കീഴില്‍ 2007ലെ ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലും 2011ലെ ഏകദിന ലോകകപ്പ് നേടിയി ഇന്ത്യന്‍ ടീമിലും അംഗമായിരുന്ന ഗംഭീര്‍ ഫൈനലിലെ ടോപ് സ്കോററുമായിരുന്നു. 2011 മുതല്‍ 2017വരെ ഐപിഎല്ലില്‍ കൊല്‍ക്കത്തയെ നയിച്ച ഗംഭീര്‍ അഞ്ച് തവണ അവരെ പ്ലേ ഓഫിലെത്തിക്കുകയും രണ്ട് കിരീടങ്ങള്‍ നേടക്കൊടുക്കുകയും ചെയ്തിരുന്നു.