നാഷനൽ ഇന്‍റര്‍ സ്റ്റേറ്റ് അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന് ഇന്ന് തുടക്കം. ചെന്നൈയിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ 46 പേരാണ് കേരളത്തിൽ നിന്ന് മത്സരിക്കുന്നത്.
ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിനുള്ള യോഗ്യത നേടാൻ ഇന്ത്യൻ താരങ്ങൾക്ക് ഉള്ള അവസാന അവസരം ആണ് നാഷനൽ ഇൻ്റർ സ്റ്റേറ്റ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് എന്നിരിക്കെ വാശിയേറിയ പോരാട്ടങ്ങൾ പ്രതീക്ഷിക്കാം. 45 ഇനങ്ങളിലായി അറുനൂറോളം താരങ്ങൾ മത്സരിക്കുന്നു.
എം. ശ്രീശങ്കറും അബ്ദുല്ല അബൂബക്കറും പോലെ സൂപ്പർ താരങ്ങളും ഉണ്ട് കേരളത്തിനൊപ്പം. മികച്ച പ്രകടനം പുറത്തെടുക്കാൻ ആകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അബ്ദുല്ല അബൂബക്കർ. ആദ്യ ദിനം മെഡൽ പ്രതീക്ഷകളുമായി സാന്ദ്ര ബാബു ട്രിപ്പിൾ ജംപിൽ മത്സരിക്കും. 100 മീറ്റർ ഫൈനലും ഇന്ന് നടക്കും.