സംസ്ഥാനത്ത് ആനക്കലിയില്‍ ഇന്ന് പൊലിഞ്ഞത് 2 ജീവനുകളാണ്. അങ്കമാലിയിലും ഇരിങ്ങാലക്കുടയിലുമാണ് ആനയുടെ ആക്രമണമുണ്ടായത്. അങ്കമാലി കിടങ്ങൂരിൽ അക്രമാസക്തനായ ആന യുവാവിനെ ചവിട്ടിക്കൊന്നു. ഗുരുതരമായി പരുക്കേറ്റ പാപ്പാൻ ഐ.സി.യുവിലാണ്. മൂന്ന് മണിക്കൂറോളം നാടിനെ ഭീതിയിലാക്കിയ കൊമ്പനെ മയക്കു വെടിവച്ചു തളച്ച ശേഷം കൊണ്ടുപോയി. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉല്‍സവത്തിന് കൊണ്ടുവന്ന ആന ഇടഞ്ഞ് പാപ്പാനെ കൊന്നു. തിരുവനന്തപുരം സ്വദേശിയായ ഇരുപത്തിയാറുകാരന്‍ ശ്രീക്കുട്ടനാണ് കൊല്ലപ്പെട്ടത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.