തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയാ ഉപകരണക്ഷാമത്തെക്കുറിച്ച് തുറന്നുപറഞ്ഞ ഡോ.ഹാരിസ് ചിറയ്ക്കല്‍ ഒറ്റയാള്‍ പോരാട്ടം നടത്തിയപ്പോള്‍ അത് സിസ്റ്റത്തിന്റെ തകരാര്‍. പാലക്കാട്ട് വിനോദിനിയെന്ന ഒന്‍പതുവയസുകാരിയുടെ വലതുകൈ ചികില്‍സാപ്പിഴവിനൊടുവില്‍ മുറിച്ചുമാറ്റിയത് ഒറ്റപ്പെട്ട സംഭവം.
ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസിന് പിന്നാലെ അണുബാധയുണ്ടായി രോഗികള്‍ മരിച്ചതും ഒറ്റപ്പെട്ട സംഭവം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആന്‍ജിയോഗ്രാം വൈകിയതുമൂലമുണ്ടായ മരണത്തിലും ഉത്തരവാദികളില്ല.
ഏറ്റവുമൊടുവിലായി നെടുമങ്ങാട് ജനറല്‍ ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ചത് ഡോക്ടറുടെ വീഴ്ചകൊണ്ടെന്ന് ആരോപണം.ഈ സിസ്റ്റത്തിന്റെ തകരാര്‍ എന്ന് പരിഹരിക്കും സാര്‍