TOPICS COVERED

എല്ലാവരും ഞെട്ടിയ ഒരു മോഷണവാര്‍ത്തയായിരുന്നു കോട്ടയത്തെ റബര്‍ ബോര്‍ഡ് ക്വാര്‍ട്ടേഴ്സില്‍ നടന്നത്. റബര്‍ ബോര്‍ഡ് ജീവനക്കാര്‍ താമസിക്കുന്ന പുതുപ്പള്ളി തലപ്പാടിയില്‍ ജനുവരി 19ന് നടന്ന വലിയ കവര്‍ച്ചയില്‍ പ്രതിയെ ഇനിയും പൊലീസിന് കണ്ടെത്താനായിട്ടില്ല. രണ്ട് ക്വാര്‍ട്ടേഴ്സുകള്‍ കുത്തിത്തുറന്ന് 73 പവന്‍ സ്വര്‍ണമാണ് കവര്‍ന്നത്. അര്‍ധരാത്രിക്കും പുലര്‍ച്ചെ മൂന്നിനും ഇടയില്‍ മോഷണം നടന്നത്. മോഷണം നടന്ന രണ്ട് ക്വാര്‍ട്ടേഴ്സുകളിലും ആളുണ്ടായിരുന്നില്ല.  രണ്ടിടത്തും പൊളിച്ചത് മുന്‍ വാതിലുകളാണ്. മറ്റ് മൂന്ന് ക്വാര്‍ട്ടേഴ്സുകളില്‍ മോഷ്ടാക്കള്‍ കയറിയെങ്കിലും ഒന്നും ലഭിച്ചില്ല. റബര്‍ ബോര്‍‍ഡിന്റെ കേന്ദ്ര ഓഫിസ് ആയതുകൊണ്ടുതന്നെ പ്രത്യേക സെക്യൂരിറ്റി സംവിധാനം അവിടെയുണ്ടായിരുന്നു. കേന്ദ്ര ഓഫിസ് സമുച്ചയത്തിലെ 90 ഏക്കറില്‍ ഉണ്ടായിരുന്നത് 126 ക്വാര്‍ട്ടേഴ്സുകളാണ്.  അതിസുരക്ഷാ മേഖലയായ സ്ഥലമാണ്, അതുകൊണ്ട് തന്നെ സുരക്ഷാ ഉദ്യോഗസ്ഥരുമുണ്ട്. രാത്രികാല പരിശോധനയുമുണ്ട്. കോംപൗണ്ടിനുള്ളില്‍ സിസിടിവി ക്യാമറ സ്ഥാപിച്ചിട്ടില്ല.  പരിശോധനയ്ക്ക് എത്തിയ പൊലീസ് നായ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കില്‍ നിന്ന് ഓടി മോഷണം നടന്ന ക്വാര്‍ട്ടേഴ്സുകള്‍ക്ക് സമീപം എത്തിയിരുന്നു. തുടര്‍ന്ന് ക്വാര്‍ട്ടേഴ്സുകള്‍ക്ക് സമീപത്തെ ഒരു ചെറിയ പാറക്കൂട്ടത്തിലൂടെ ഊര്‍ന്നിറങ്ങി റബര്‍ റിസര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിന് സമീപമെത്തി നിന്നു.  മോഷ്ടാക്കള്‍ ധരിച്ചിരുന്ന കയ്യുറ അവിടെ നിന്നും കണ്ടെത്തിയിരുന്നു. താഴത്തെ നിലകളിലാണ് മോഷണം നടന്നത്. മുകളിലെ നിലകളില്‍ ഉണ്ടായിരുന്നവര്‍ ഇതിനെ കുറിച്ച് അറിഞ്ഞിട്ടുകൂടിയില്ലായിരുന്നു. 

റബര്‍ ബോര്‍‍ഡ് ക്വാര്‍ട്ടേഴ്സില്‍ അന്ന് എന്താണ് നടന്നത്?

ENGLISH SUMMARY:

Kottayam rubber board theft involved the robbery of 73 sovereigns of gold from two quarters in Puduppally Talappady, and police are still searching for the culprit. Despite being a high-security zone with guards, the thieves managed to break in and steal the gold, with a police dog locating a crucial piece of evidence near the rubber research institute.