കല്യാണ സദ്യക്ക് രണ്ടാമതൊരു പപ്പടം ചോദിച്ചിട്ട് കിട്ടാത്തതിന് തല്ലുകൂടിയിട്ടുണ്ട് മലയാളി. വിളമ്പിയ കറിയില്‍ ഇറച്ചി കുറഞ്ഞുപോയതിനും തല്ലുണ്ടാക്കിയിട്ടുണ്ട്. ക്രീം ബണ്ണില്‍ ക്രീം കുറഞ്ഞതിനെ ബേക്കറിക്കാരനെയും തല്ലിയിട്ടുണ്ടുണ്ട് മലയാളി. . തല്ലുകള്‍ അധികവും ഭക്ഷണത്തെച്ചൊല്ലിയാണ്. വിശപ്പാണോ തല്ലിലേക്ക് നയിച്ചതെന്ന് ചോദിച്ചാല്‍ അല്ലേയല്ല. വിശപ്പൊക്കെ പിന്നിട്ടുള്ള മനോനിലയിലാണ് ആളുകള്‍ തല്ലി തീര്‍ത്തിട്ടുള്ളത്. അപ്പോള്‍ പൊറോട്ട ഇല്ലാത്തതിന് കടയുടമയുടെ തലയടിച്ചു പൊട്ടിച്ച കൊല്ലംകാരെയും, ക്രീം ബണ്ണിൽ ക്രീം കുറഞ്ഞതിന് ബേക്കറിക്കാരൻ്റെ കയ്യൊടിച്ച കോട്ടയംകാരെയും ട്രോളിയ കൊച്ചിക്കാർ ഒരു പൊടിക്ക് അടങ്ങുക. വൈപ്പിനിൽ പൊറോട്ടയ്ക്ക് ഒപ്പം ഉള്ള ഗ്രേവിക്ക് 20 രൂപ ചോദിച്ചതിനാണ് കടയുടമയെ ജിബിയെന്ന യുവാവ് ആക്രമിക്കുന്നതിലേക്കെത്തിയത്.