TOPICS COVERED

കോട്ടയം കുമാരനല്ലൂരിൽ ഭർതൃഗൃഹത്തിൽ യുവതിക്ക് ക്രൂരമർദനം.39 കാരിയായ രമ്യ മോഹനെ ഭർത്താവ് ജയൻ ശ്രീധരൻ മർദിച്ച് അവശയാക്കിയെന്നാണ് പരാതി. ശനി രാത്രി ഉണ്ടായ മർദനത്തിൽ യുവതിയുടെ മുഖത്ത് പരുക്കേറ്റു. രണ്ട് ദിവസം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു രമ്യ.  വർഷങ്ങളായി ജയൻ അകാരണമായി മർദിക്കുന്നത് പതിവാണെന്നും മുൻപ് ഖത്തറിൽ ആയിരുന്നപ്പോഴും ആക്രമിച്ചിട്ടുണ്ടെന്നും രമ്യ പറയുന്നു. മൂന്ന് മക്കളെയും ജയൻ ഉപദ്രവിച്ചിട്ടുണ്ടെന്നാണ് മൊഴി.

ജയൻ ഒളിവിലാണെന്നും അന്വേഷണം തുടരുന്നതായും പൊലീസ് അറിയിച്ചു. 

ENGLISH SUMMARY:

Domestic violence case reported in Kottayam involving a woman being assaulted by her husband. The victim is receiving medical treatment, and the police are investigating the incident