TOPICS COVERED

ഈ നാടിനിത് എന്തുപറ്റി എന്നു ചോദിച്ചുപോവും കേരളത്തിലെ സമീപകാല സംഭവങ്ങള്‍ കാണുമ്പോള്‍. ൈദവത്തിന്‍റെ സ്വന്തം നാടെന്നൊക്കെ ആലങ്കാരികമായും അഭിമാനമായും പറഞ്ഞുപോയിരുന്ന മലയാളികള്‍ക്കിടയിലേക്ക് എങ്ങനെയാണ് ഇത്രയും അക്രമവാസനകള്‍ കുത്തിവയ്ക്കപ്പെടുന്നത്. ഒന്ന് പറഞ്ഞ് രണ്ടാമത് ആക്രമണമാണ്. തല്ലുക, തലയിടിച്ച് പൊട്ടിക്കുക, ഗുണ്ടകളെപ്പോലെ കൂട്ടമായി വന്ന് ആക്രമിക്കുക, ഒന്നുരണ്ട് വാക്കുകളിലോ വാക്കുതര്‍ക്കങ്ങളിലോ തീരേണ്ട പ്രശ്നങ്ങള്‍ അടിച്ചുമാത്രം തീര്‍ക്കുക എന്ന നിലയിലേക്കുള്ള പൊടുന്നനെയുള്ള മാറ്റം. പ്രശ്നങ്ങളോട് ക്ഷമാപൂര്‍വമോ സമാധാനപരമായോ സമീപിക്കാന്‍ മലയാളി മറന്നുപോവുകയാണോ. നിസാരകാര്യങ്ങളുടെ പേരില്‍ അക്രമങ്ങള്‍ വല്ലാതെ കൂടുന്നു. വാഹനത്തിന് സൈഡ് കൊടുത്തില്ലെന്നത് മുതല്‍ പഴംപൊരിക്ക് രുചി പോരെന്നും പപ്പടം നല്‍കിയില്ല എന്നും വരെ പറഞ്ഞ് അക്രമമാണ്. അക്രമങ്ങളോടുള്ള രാഷ്ട്രീയപാര്‍ട്ടികളുടെ  നിലപാട് മുതല്‍ അക്രമങ്ങളെ ട്രെന്‍ഡിങ് ആക്കുന്ന സിനിമകള്‍ വരെ കേരളത്തെ അക്രമത്തിന്റെ നാടാക്കുന്നു. ആരെയും എന്തിനും കയറി തല്ലുന്നതും കുത്തുന്നതും  വാഹനങ്ങളും വീടും തകര്‍ക്കാമെന്നതുമാണ് ഹീറോയിസം എന്നു  കരുതുന്നവര്‍ വാഴുന്ന നാടായി കേരളം മാറിയോ. വൈരാഗ്യത്തിന് പിഞ്ചുകുഞ്ഞിനെ കിണറ്റിലിട്ട് കൊല്ലുക, പൊതുഇടത്തില്‍ ഒരു പൊലീസുകാരനുപോലും രക്ഷയില്ലാത്തവിധം ആക്രമണങ്ങളുടെ പരമ്പരയാണ് നടക്കുന്നത്. 

ENGLISH SUMMARY:

Special programme on kerala crime