2024 ജൂൺ നാലിന് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ട് എണ്ണുന്ന ദിവസം പലതും സംഭവിച്ചു. മൂന്നാം വട്ടവും ബിജെപി അധികാരത്തിൽ വന്നു. കേരളത്തിൽ യുഡിഎഫ് വീണ്ടും വൻവിജയം ആവർത്തിച്ചു. എൽഡിഎഫ് ഒന്നിലൊതുങ്ങി. ആദ്യമായി ബിജെപി ചിഹ്നത്തിൽ ഒരാളെ പാർലമെന്റിലേക്ക് അയക്കാൻ തീരുമാനിച്ച വലിയ കാര്യവും സംഭവിച്ചു, തൃശ്ശൂരിൽ നിന്ന് സുരേഷ് ഗോപി, പിന്നാലെ കേന്ദ്ര മന്ത്രിയുമായി. വാക്കുകൾ കൊണ്ട്, നിലപാടുകൾ കൊണ്ട്, നിരന്തരം വാർത്തയിൽ ഇടപിടിച്ച തൃശ്ശൂർ എംപി. കേന്ദ്രമന്ത്രിയും മലയാളികളുടെ ഇഷ്ട നടനും കൂടിയായ സുരേഷ് ഗോപി മനോരമ ന്യൂസ് മേക്കർ സംവാദ വേദിയിലേക്ക് എത്തുകയാണ്

ENGLISH SUMMARY:

Thrissur MP who has been constantly in the news with his words and stances. Suresh Gopi, Union Minister and Malayalee's favorite actor, is coming to the Manorama Newsmaker debate stage