ലൈക്, ഷെയർ ആൻഡ് സമ്പ്സ്ക്രൈബ്. ഈ മോഡിലാണ് പാലക്കാട്ടെ എൽ ഡി എഫ് സ്ഥാനാർത്ഥി പി. സരിൻ വോട്ടു തേടുന്നതെന്ന് ഞങ്ങളുടെ മൂന്നുംകൽപ്പിച്ച് സംഘം റിപ്പോർട്ട് ചെയ്യുന്നു. പുലർച്ചെ ക്ഷേത്ര ദർശനത്തോടെ പ്രചാരണത്തിന് തുടക്കമിടുന്ന പ്രത്യയശാസ്ത്രം ധൈര്യത്തോടെ പയറ്റുകയാണ് സഖാവ് ബ്രോ.
കമ്യൂണിസ്റ്റ് ആരോഗ്യം എന്ന പദം ശാസ്ത്രത്തിന് സംഭാവന ചെയ്തത് സി പി എം നേതാവ് പി കെ ശശിയാണ്. രാഷ്ട്രീയ നേതാക്കൾ ആരോഗ്യം നോക്കേണ്ടതിന് എത്ര പ്രധാന്യമുണ്ട്. അത് കണ്ടുപിടിക്കാൻ മൂന്നുംക്കകൽപ്പിച്ച് ഇറങ്ങിയിരിക്കുകയാണ് മനോരമ ന്യൂസ് സംഘം.