ഇപ്പോ ടാര്‍ഗറ്റ് അന്‍വറാണ് ഒപ്പം മലപ്പുറവും എന്ന് അൻവർ പറയുന്നു.. അങ്ങനെയാണോ ആണെന്നും അല്ലെന്നും പറഞ്ഞ് സംസ്ഥാന രാഷ്ട്രീയം കലങ്ങി മറിയുന്നു. അന്‍വര്‍ ഒന്ന് പറയുന്നു.. സിപിഎം നേതൃത്വം രണ്ട് പറയുന്നു. സംഗതി മുന്നോട്ട് പോകുമ്പോഴാണ് പുതിയ വിഷയം വരുന്നത്. മലപ്പുറം ജില്ലയെ മുഖ്യമന്ത്രി അപമാനിച്ചു എന്ന ആരോപണത്തെ കേന്ദ്രീകരിച്ചായിരുന്നു രാഷ്ട്രീയ ചര്‍ച്ച. സകലതിന്‍റെയും പ്രഭവ കേന്ദ്രം അന്‍വറെന്ന് പറഞ്ഞേപറ്റു. അന്‍വറിന്‍റെ ആരോപണം പ്രതിരോധിക്കാനുള്ള ശ്രമങ്ങളാണ് ഇടത് പാളയത്തിലെങ്ങും, ഇതിനിടെ പിണറായിയുടേതായി വന്ന അഭിമുഖം തിരിച്ചടിയായി മാറി. ഒടുവിൽ പിആര്‍ എജന്‍സിയുടെ പണിയാണെന്ന വെളിപ്പെടുത്തല്‍. അതും മുഖ്യമന്ത്രിയെ തിരിഞ്ഞുകൊത്തുകയാണ്. പ്രതിച്ഛായ നിര്‍മാണത്തിന് പിആര്‍ എജന്‍സി എന്ന ആരോപണത്തിന് സ്ഥിരീകരണവും വന്നു. പ്രശ്നം പ്രതിപക്ഷം ഏറ്റെടുത്തതോടെ അഭിമുഖം വിവാദമായി.