arjun-landslide

ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുന്റെ മൃതദേഹം ഗംഗാവലിപ്പുഴയില്‍ കണ്ടെത്തി.  മൂന്ന് ഘട്ടങ്ങളായി നീണ്ട തിരച്ചിലിനൊടുവില്‍, കാണാതായി 72–ാം നാള്‍ ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് മൃതദേഹഭാഗങ്ങളും ലോറിയും കണ്ടെത്തിയത്.  നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കേരളജനതയെ ആകെ കണ്ണീരിന്റെ തീരത്തുനിര്‍ത്തിയ ദൗത്യത്തിന് കൂടിയാണ് കര്‍ണാടകയില്‍ സമാപ്തിയായത്.