കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തില്‍ നിരാശയില്ലെന്ന് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍. കേരള ബിജെപിയില്‍ ഉറച്ചു നിന്ന് പ്രവര്‍ത്തിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. വിഡിയോ അഭിമുഖം കാണാം:
പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി വന്ന ട്വീറ്റ് കയ്യബദ്ധമെന്ന് രാജീവ് ചന്ദ്രശേഖര്‍. എം.പി, മന്ത്രി എന്ന നിലയിലെ അവസാന ദിവസം എന്നാണ് ഉദ്ദേശിച്ചത്. ഒരു വാക്ക് വിട്ടുപോയതാണെന്ന് രാജീവ് വിശദീകരിച്ചു.
വ്യക്തികേന്ദ്രീകൃതമല്ല പാര്‍ട്ടി എന്ന് സംസ്ഥാന ബിജെപിയില്‍ നേതൃമാറ്റം ആവശ്യമുണ്ടോ എന്ന ചോദ്യത്തിന് രാജീവ് ചന്ദ്രശേഖറിന്‍റെ മറുപടി. കെ.സുരേന്ദ്രനുമായി അടുത്ത് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. കേരള പാര്‍ട്ടിയുടെ ശൈലിയില്‍ മാറ്റങ്ങള്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്തിനായി തയാറാക്കിയ നൂറു ദിന കര്‍മപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് രാജീവ് ചന്ദ്രശേഖര്‍. തിരുവനന്തപുരത്ത് വിജയിക്കുക എന്നത് തന്‍റെ നിയോഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.