കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റ ശേഷം കേരളത്തിൽ തിരിച്ചെത്തിയ സുരേഷ് ഗോപി കോഴിക്കോട്ടെയും കണ്ണൂരിലെയും വിവിധ ക്ഷേത്രങ്ങളിൽ ദർശനം നടത്തി. കോഴിക്കോട് തളി ക്ഷേത്രം , കണ്ണൂർ മാടായി കാവ്, പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം എന്നിവിടങ്ങളിലാണ് സുരേഷ് ഗോപി ദർശനം നടത്തി.ഇ കെ നായനാരുടെ ഭാര്യ ശാരദ ടീച്ചറെ സന്ദർശിച്ച സുരേഷ് ഗോപി മധുരവും നൽകി ഉച്ചഭക്ഷണവും കഴിച്ചാണ് മടങ്ങിയത്. സുരേഷ് ഗോപിയുടെ സന്ദർശനത്തിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നും പാവപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിക്കുന്നയാളാണ് സുരേഷ് ഗോപിയെന്നും ശാരദ ടീച്ചർ പറഞ്ഞു.