‘രാഹുല്‍ ഫാക്റ്ററൊന്നും ഇനി ഇവിടെ വിലപ്പോവില്ല’

navakerala-sadas
SHARE

കേരളത്തില്‍ രാഹുല്‍ ഫാക്ടര്‍ ഇനി വിലപ്പോവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുല്‍ ഗാന്ധിയെ ഇടതുമുന്നണിക്ക് ഭയമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബി.ജെ.പി.വിരുദ്ധ ശക്തികള്‍ ഒന്നിച്ചുനിന്നാല്‍ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസിന്റെ തൃശൂര്‍ ജില്ലയിലെ യാത്രയ്ക്കിടെ മനോരമ ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മുഖ്യമന്ത്രി നിലപാട് പങ്കുവച്ചത്.  

2019ല്‍ കേരളത്തിലെ ജനങ്ങള്‍ കാട്ടിയ അബദ്ധം 2024ല്‍ ആവര്‍ത്തിക്കില്ലെന്ന് മുഖ്യമന്ത്രി. യു.ഡി.എഫിന്‍റെ പതിനെട്ട് എം.പിമാരുണ്ടായിട്ടും പാര്‍ലമെന്‍റില്‍ കേരളത്തിനുവേണ്ടി ശബ്ദമുയര്‍ന്നില്ലെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. നിയമസഭാ തിരഞ്ഞെടുപ്പുകളിലെ തിരിച്ചടിയില്‍നിന്ന് കോണ്‍ഗ്രസ് പാഠം പഠിക്കണം. ഓരോ സംസ്ഥാനത്തെയും പ്രത്യേക സാഹചര്യം അനുസരിച്ച് നിലപാടെടുക്കുകയും പൊതുയോജിപ്പ് വളര്‍ത്തിയെടുക്കുകയും ചെയ്താല്‍ ബി.ജെ.പിയെ പരാജയപ്പെടുത്താം. 

ലാവലിന്‍ കേസ് മാറ്റിവയ്ക്കുന്നതും ബി.ജെ.പി ബന്ധത്തെക്കുറിച്ചുമുള്ള പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടി ഇങ്ങനെ നവകേരള സദസ് ബഹിഷ്ക്കരിച്ചത് യു.ഡി.എഫിന്റെ അബദ്ധമാണ്. ഇത്രയും വലിയ ജനക്കൂട്ടം പങ്കെടുക്കുന്ന പരിപാടികള്‍ പ്രതിപക്ഷം ബഹിഷ്ക്കരിച്ചത് എന്തിനാണ്? 

Pinarayi Vijayan from navakerala bus interview

MORE IN SPECIAL PROGRAMS
SHOW MORE