വളരുന്ന ഇന്ത്യയ്ക്ക് കാലം കയ്യൊപ്പ് ചാര്‍ത്തിയ ദിവസം; പുതുമോടിയില്‍ രാജ്യം

parliment-modi
SHARE

ഇന്ത്യയുടെ നിയമനിര്‍മാണ സംവിധാനത്തിന്റെ ചരിത്രം പലതുകൊണ്ടും ഓര്‍ത്തുവയ്ക്കുന്ന ഒരു ദിവസമാണ് കടന്നുപോകുന്നത്. നിയമനിര്‍മാണ ചരിത്രവും സഭയുടെ ചരിത്രവും ഒരു നാഴികക്കല്ല് പിന്നിട്ട ദിവസം. ബ്രിട്ടീഷ് ഭരണകാലത്തോളമുള്ള തലയെടുപ്പോടെ, ആധുനിക ഇന്ത്യയുടെ ചിട്ടപ്പെടുത്തലിന് സാക്ഷ്യം വഹിച്ച പഴയ പാര്‍‍ലമെന്റ് മന്ദിരം ഇനി ചരിത്രം. പ്രൗഢികൊണ്ടും ആധുനികതകൊണ്ടും വളരുന്ന ഇന്ത്യയുടെ പ്രതീകമായി മാറിയ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് നമ്മുടെ നിയമനിര്‍മാണ സംവിധാനം മാറ്റപ്പെട്ടത് ഇന്നാണ്.

MORE IN SPECIAL PROGRAMS
SHOW MORE