51 ദിവസം നീണ്ട സമരം; വിദ്യാര്‍ഥികള്‍ പോരാടി കേരളത്തെ പഠിപ്പിച്ച പാഠം

KR-narayanan
SHARE

നവംബര്‍ 25 നാണ് മനോരമ ന്യൂസ് ആ വാര്‍ത്ത പുറത്തുവിട്ടത്. ചലച്ചിത്രമേഖലയില്‍ വലിയ വിപ്ലവം സൃഷ്ടിക്കാനുറച്ച് കേരളത്തില്‍ ഉയര്‍ന്ന ഒരു സ്ഥാപനത്തില്‍ നടക്കുന്ന അനീതികള്‍. അതും പ്രഥമപൗരനായി വളര്‍ന്ന് നാടിന്‍റെ അഭിമാനമായ കെ ആര്‍ നാരായണന്‍റെ പേരില്‍ സ്ഥാപിക്കപ്പെട്ടിടത്ത്.  കഴിഞ്ഞ ഫെബ്രുവരിയിലാണ്  പരാതിക്കാരിയടക്കം മൂന്ന് പേരെ ദിവസവേതനത്തില്‍ കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സില്‍ സ്വീപ്പര്‍ ജോലിക്കെടുക്കുന്നത്.ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജോലിക്കെന്ന് പറഞ്ഞ് ഇന്റര്‍വ്യൂ നടത്തിയെടുത്ത സ്വീപ്പര്‍മാര്‍ക്ക് ഒരുമാസത്തിനുള്ളില്‍ എസ്റ്റേറ്റ് ഓഫിസറുടെയും അഡ്മിനിസ്ട്രേറ്റിവ് ഓഫിസറുടെയും നിര്‍ദേശമെത്തി.

വീട്ടുജോലി ചെയ്തില്ലെങ്കില്‍ ഇന്‍സിസ്റ്റ്യൂട്ടില്‍ നിന്ന് പിരിച്ചുവിടുമെന്നായിരുന്നു ഭീഷണി. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭാഗം തന്നെയാണു ഡയറക്ടറുടെ വീടും എന്നു പറഞ്ഞാണ് അവിടെയും ജോലി ചെയ്യാൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ നിർദേശിച്ചത്. ഡയറക്ടറുടെ വീട്ടിലേക്കെത്താൻ ഇരുചക്രവാഹനം ഓടിക്കാൻ വരെ പഠിക്കേണ്ടി വന്നു ജീവനക്കാര്‍ക്ക്. 100 രൂപ അധികം നല്‍കുമെന്ന വാഗ്ധാനം പാലിച്ചുമില്ല.   മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഉദ്യോഗസ്ഥൻ കെ.എസ്.നിഖിൽ ആരോപിച്ചു. അതേസമയം, ആരോപണങ്ങൾ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ നിഷേധിച്ചു.  പുണെ, കൊൽക്കത്ത ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകൾപോലെ  ഏറ്റവും മുന്തിയ സൗകര്യങ്ങളോടെ കോട്ടയം ജില്ലയിലെ അകലക്കുന്നം പഞ്ചായത്തിലെ തെക്കുംതലയിൽ  ആരംഭിച്ച സ്ഥാപനമാണ് കെആര്‍നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ്.  2016 ജനുവരിയിൽ അന്നത്തെ വൈസ് പ്രസിഡന്റ് ഹാമിദ് അൻസാരിയാണ് സ്ഥാപനം രാഷ്ട്രത്തിനു സമർപ്പിച്ചത്.  ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഷൂട്ടിങ് ഫ്ലോർ ഉൾപ്പെടെയുള്ള സൗകര്യങ്ങളുള്ള ഈ സ്ഥാപനത്തിൽ ചലച്ചിത്രവുമായി ബന്ധപ്പെട്ട ആറു കോഴ്സുകളുണ്ട്. അറുപതു വിദ്യാർഥികൾക്കാണ് ഓരോ വർഷവും പ്രവേശനം. 50 ജീവനക്കാരുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിനു സ്വയം ഭരണാവകാശമാണുള്ളത്. വിഡിയോ കാണാം.

പ്രശസ്ത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണനെയാണ് കേരളത്തിന് അഭിമാനമായി ഉയരേണ്ട സ്ഥാപനത്തിന്‍റെ അധ്യക്ഷനായി സര്‍ക്കാര്‍ തീരുമാനിച്ചത്. ശങ്കര്‍ മോഹനായിരുന്നു ഡയറക്ടര്‍. 2019ൽ ആണ്  അസ്വാരസ്യങ്ങളുടെ തുടക്കം. ജീവനക്കാരെ അനധികൃതമായി ഡയറക്തറുടെ വീട്ടുജോലി ചെയ്യിക്കുന്നു എന്നതിന് പുറമെ അക്കാദമിക് വിഷയങ്ങളിലും കല്ലുകടി  . മൂന്നു വർഷത്തെ കോഴ്സ് ചുരുക്കി രണ്ടുവർഷമാക്കി ജോലിസാധ്യത ഇല്ലാതാക്കി, അക്കാദമിക് കലണ്ടറില്ല, അക്കാദമിക് കൗൺസിലിലും എക്സിക്യൂട്ടീവ് കൗൺസിലിലും വിദ്യാർഥി പ്രാതിനിധ്യം ഇല്ല, അനാവശ്യ നിർദേശങ്ങൾ ബോണ്ടിൽ ഉൾപ്പെടുത്തി, പ്രായോഗിക പരിശീലനത്തിനു സൗകര്യങ്ങൾ ഒരുക്കുന്നില്ല, ഹോസ്റ്റൽ ഭക്ഷണച്ചെലവും ഫീസും ഉയർത്തി തുടങ്ങിയ ആരോപണങ്ങളാണ് വിദ്യാർഥികൾ അന്ന് ഉന്നയിച്ചത്. ഡയറക്ടറെ മാറ്റിനിർത്തി അന്വേഷണം നടത്തണമെന്നും ആവശ്യമുയർന്നു. ഒരു വിദ്യാർഥി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.  ജീവനക്കാരുടെ പരാതിക്കു പിന്നാലെ ഇന്‍സ്റ്റിറ്റ്യൂട്ടിനെ പിടിച്ചുകുലുക്കുന്ന മറ്റ് ആരോപണങ്ങള്‍ ഉയര്‍ന്നു. സ്ഥാപനത്തിൽ ബുദ്ധിമുട്ട് നേരിട്ടിരുന്ന വിദ്യാർഥികൾ സമരത്തിലേക്ക് ഇറങ്ങി. കഴിഞ്ഞ ഡിസംബര്‍ അഞ്ചിന് വിദ്യാര്‍ഥികള്‍ സമരംആരംഭിച്ചു വിഡിയോ കാണാം.

MORE IN SPECIAL PROGRAMS
SHOW MORE