ലോക മനസാക്ഷിക്ക് മുൻപിൽ വീണ്ടും മോദിയും ഗുജറാത്ത് കലാപവും

modi hd india
SHARE

ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റ് കോര്‍പറേഷന്‍റെ ഒരു ഡോക്യുെമന്‍ററിയാണ് വിഷയം. വിഷയം എന്നുപറഞ്ഞാല്‍, ഗുജറാത്ത് കലാപമാണ്, അന്ന് അതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള പങ്കും ഒക്കെയാണ്. ‍‍‍ഡോക്യുമെന്‍ററിയുടെ ആദ്യഭാഗം കഴിഞ്ഞയാഴ്ചയാണ് ബിബിസി പുറത്തുവിട്ടത്. കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്ന ബിബിസി ഡോക്യുമെന്‍ററിയുടെ രണ്ടാം ഭാഗം ഇന്ന് സംപ്രേഷണം ചെയ്യാനിരിക്കെയായിരുന്നു ഇന്ത്യയില്‍ വിവാദം കത്തിയത്. ആദ്യഭാഗം സംപ്രേഷണം ചെയ്തതിന് പിറ്റേന്ന് വലിയ ചര്‍ച്ചയായപ്പോള്‍ യൂട്യൂബ് ലിങ്കുകള്‍ ആദ്യം നീക്കം ചെയ്യപ്പെട്ടു. അപ്രഖ്യാപിതമായ വിലക്ക് നിലവില്‍ വന്നുെവന്ന് പിന്നീട് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകളുണ്ടായി. ബിബിസി ഡോക്യുമെന്‍ററി ഒൗദ്യോഗികമായി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിട്ടില്ല. എന്നാല്‍ ഡോക്യുമെന്‍ററിയുടെ ലിങ്കുകള്‍ നീക്കം ചെയ്യാന്‍ യൂട്യൂബിനോടും ട്വിറ്ററിനോടും െഎടി മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. മോദി സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളും 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വിജയവും വിലയിരുത്തുന്നതാണ് ഡോക്യുമെന്‍ററിയുടെ രണ്ടാംഭാഗം. ഒരു ഇടവേളയ്ക്കു ശേഷം മോദിയും ഗുജറാത്ത് കലാപവും ലോകമനസാക്ഷിയുടെ മുമ്പിലേക്ക് വീണ്ടും വരികയാണ്.

MORE IN SPECIAL PROGRAMS
SHOW MORE