പിടി സെവനിൽ നിന്ന് 'ധോണി'യിലേക്ക്; ദൗത്യസംഘത്ത വട്ടം ചുറ്റിച്ച കൊമ്പൻ!

dhoni-elephant-pt7
SHARE

പല വട്ടം മാറ്റിവച്ചതിന് ഒടുവിലാണ് പിടി സെവനെന്ന പാലക്കാട് ധോണിക്കാരുടെ ഉറക്കം കെടുത്തിയ കൊമ്പനെ മയക്കുവെടി വച്ച് പിടികൂടാനുള്ള ശ്രമം വനംവകുപ്പ് ആരംഭിക്കുന്നത്. എന്നാല്‍ അപ്പോഴും ദൗത്യ സംഘത്തെ വട്ടം ചുറ്റിക്കുകയാണ് പിടി സെവൻ ചെയ്തത്. സംഘത്തിന് പിടികൊടുക്കാത്തെ ചെങ്കുത്തായ മലനിരകളില്‍ ആന വിരാജിച്ചു. കാട്ടിനേക്കാൾ ഒരു പക്ഷേ അവന് പ്രിയം ഇന്ന് നാടിനോടായിരിക്കണം. അതാകണം മാസങ്ങളായി രാത്രികളിൽ നാട്ടിലിറങ്ങി നെല്ലും വാഴയും തിന്ന് ശീലമാക്കിയതും. എന്നാൽ അതേറെ ബുദ്ധിമുട്ടിച്ചത് കൃഷികൊണ്ട് ഉപജീവനം നടത്തിയ പാവം നാട്ടുകാരെയായിരുന്നു.

MORE IN SPECIAL PROGRAMS
SHOW MORE