ഒളിച്ചോടിയെന്ന് കഥയുണ്ടാക്കി; സ്വന്തം മുറ്റത്ത് കൊലപാതകം ഒളിപ്പിച്ച സജീവൻ

crime special1
SHARE

ഒന്നേകാല്‍ വര്‍ഷം മുമ്പ് കാണാതായ രമ്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി വീട്ടുമുറ്റത്ത് കുഴിച്ചിടുന്നു. പഠിക്കാന്‍ പോയെന്നും ഗള്‍ഫിലേക്ക് ജോലി തേടിപ്പോയെന്നും അടുപ്പക്കാരന്‍റെ കൂടെപ്പോയെന്നും കഥകളുണ്ടാക്കി. എന്നാല്‍ വിവാഹേതര ബന്ധം ആരോപിച്ച് പട്ടാപകല്‍ കൊലപാതകം!

വീട്ടുമുറ്റത്ത് തന്നെ കുഴിയെടുത്ത് മൃതദേഹം മറവുചെയ്യുന്നു... ഒടുവില്‍ മറനീക്കി പോലീസ് തന്നെ ദുരൂഹതയുടെ ചുരുളഴിക്കുന്നു. പാളിയ ചില നീക്കങ്ങളും പൊലീസിന്‍റെ മിടുക്കുമാണ് സജീവനെ നിയമത്തിന്‍റെ മുമ്പില്‍ എത്തിച്ചത്. ഒന്നുമറിയാത്തപോലെ 15 മാസം സജീവന്‍ അടുപ്പക്കാരെ പറ്റിച്ചപ്പോള്‍ എല്ലാമറിയുന്നപൊലെ പൊലീസ് പിന്നാലെയുണ്ടായിരുന്നു.

MORE IN SPECIAL PROGRAMS
SHOW MORE