പദ്ധതി അനുവദിക്കില്ലെന്ന് നാട്: പിന്നോട്ടില്ലെന്ന് കോർപറേഷൻ; കോതിയിൽ ഇനിയെന്ത്?

kothi
SHARE

കോഴിക്കോട് കോതിയില്‍ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്‍റിനെതിരെയുള്ള പ്രതിഷേധത്തിനിടെ സംഘര്‍ഷം. റോഡ് ഉപരോധിച്ച പുരുഷന്‍മാരെ അറസ്റ്റുചെയ്ത് നീക്കി. സ്ത്രീകളെ ബലംപ്രയോഗിച്ച് അറസ്റ്റുചെയ്യാന്‍ ശ്രമിച്ചെങ്കിലും സമരക്കാര്‍ വഴങ്ങിയില്ല. റോഡില്‍ ടയര്‍ കത്തിച്ചും പ്രതിഷേധം തുടര്‍ന്നു. കൂടുതല്‍ നാട്ടുകാര്‍ സമരസ്ഥലത്തേക്ക് എത്തിയതോടെ പൊലീസ് സന്നാഹവും ശക്തമാക്കി. നാട്ടുകാര്‍ പദ്ധതിപ്രദേശത്തെ റോഡ് ഉപരോധിക്കുകയാണ്. പ്രതിഷേധത്തിനിെട കുഴഞ്ഞുവീണ വയോധികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമരക്കാര്‍ക്കൊപ്പമെത്തിയ കുട്ടിയെ പൊലീസ് മര്‍ദിച്ചുവെന്നും പരാതി ഉയര്‍ന്നു.

MORE IN SPECIAL PROGRAMS
SHOW MORE