സർക്കാർ-ഗവർണർ പോര്; പുതിയ വെല്ലുവിളികൾ; ഒടുക്കമില്ലാതെ തർക്കം

governor
SHARE

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പിണറായി വിജയന്‍ സര്‍ക്കാരുമായുള്ള തര്‍ക്കം സംസ്ഥാനത്തെ ദൈനംദിന വിഷയമായി മാറിയിരിക്കുകയാണ്. ഇടവേളകളില്‍ തമ്മിലടിച്ചിരുന്ന സ്റ്റൈല്‍ ഇരുകൂട്ടരും ഉപേക്ഷിച്ചു. എന്നും പരസ്പരം കുറ്റപ്പെടുത്തലുകള്‍. പ്രകോപനപരമായ പ്രസംഗങ്ങള്‍. വിട്ടുകൊടുക്കാതെ മല്‍സരിക്കുകയാണ് ഇരുകൂട്ടരും. ഒന്‍പതു സര്‍വകലാശാലകളിലെ വൈസ് ചാന്‍സിലര്‍മാരോട് രാജിവയ്ക്കാന്‍ നിര്‍ദേശിച്ച ഗവര്‍ണറുടെ നടപടി കോടതി കയറി. നവംബര്‍ മൂന്നിനകം വിശദീകരണം നല്‍കണമെന്ന് ഒടുവില്‍ ഗവര്‍ണര്‍ തിരുത്തി. കോടതിയും ഇക്കാര്യം ആവര്‍ത്തിച്ചു. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹാരമാകാതെ പുകഞ്ഞുകൊണ്ടേയിരുന്നു 

സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.എസ്.രാജശ്രീയുടെ   നിയമനം സുപ്രീംകോടതി കഴിഞ്ഞമാസം റദ്ദാക്കിയിരുന്നു.  യുജിസി ചട്ടങ്ങള്‍ പ്രകാരമല്ല നിയമനമെന്ന് ചൂണ്ടിക്കാട്ടിയായാരിന്നു നടപടി.  ഈ കോടതി വിധിയെ സര്‍ക്കാര്‍ അംഗീകരിച്ചു. തക്കം പാത്തിരുന്നു എന്നു തോന്നിക്കുമാറ്

സര്‍ക്കാരിനെതിരെയുള്ള അടുത്ത ആയുധമായി ഗവര്‍ണര്‍ ഇതിനെ പ്രയോഗിച്ചു. സംസ്ഥാനത്തെ ഒന്‍പത് സര്‍വകലാശാലകളിലെയും നിയമനത്തില്‍ യുജിസി മാനദണ്ഡം പാലിച്ചിട്ടില്ലെന്നും അതിനാല്‍ എല്ലാ വൈസ് ചാന്‍സിലര്‍മാരും രാജിവയ്ക്കണമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍ദേശം നല്‍കി. ഒക്ടോബര്‍ ഇരുപത്തിനാലിന്  രാവിലെ പതിനൊന്നരക്കു മുന്‍പ് എല്ലാവരും സ്ഥാനം ഒഴിയണം എന്നായിരുന്നു അന്ത്യശാസനം. സാങ്കേതിക സര്‍വകലാശാലക്കു പുറമേ അഞ്ചു സര്‍വകലാശാലകളിലിലെ വിസി മാരെ നിയമിച്ചത് പാനല്‍ ഇല്ലാതെയാണ്. മറ്റുള്ളവരുടെ നിയമനത്തില്‍ പാനല്‍ ഉണ്ടായിരുന്നെങ്കിലും സേര്‍ച് കമ്മിറ്റിയില്‍ അക്കാദമിക് വിദഗ്ധര്‍ മാത്രമേ പാടുള്ളൂ എന്ന നിബന്ധന ലംഘിക്കപ്പെട്ടതായും  ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.  അതോടെ ഇതുവരെയില്ലാത്ത പ്രതിസന്ധിയിലേക്ക് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല എത്തിച്ചേര്‍ന്നു. അസാധാരണമായ ഗവര്‍ണറുടെ നടപടി സര്‍ക്കാരിനെയും ഞെട്ടിക്കുകയും ചെയ്തു. ചാന്‍സിലറുടെ നിലപാടിനെതിരെ എന്തുചെയ്യണമെന്ന് കൂടിയാലോചിച്ച വൈസ്ചാന്‍സിലര്‍മാര്‍ പോംവഴിതേടി ഹൈക്കോടതിയ സമീപിച്ചു. ഗവര്‍ണറുടെ നോട്ടീസ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാതെ നേരിട്ട് നടപടിയിലേക്ക് കടന്നതിനെയാണ് പ്രധാനമായും വിസിമാര്‍ ചോദ്യംചെയ്തത്. എന്നാല്‍ അപകടം മണത്ത ഗവര്‍ണര്‍ വൈസ് ചാന്‍സിലര്‍മാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ചാന്‍സിലറുട‌‌‌‌‌‌‌െ നടപടി സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. യോഗ്യതയില്ലാത്തവരുണ്ട് എന്നു കണ്ടാല്‍ അതില്‍ ഇടപെടാന്‍ ചാന്‍സിലര്‍ക്ക് അവകാശമുണ്ടെന്നും നീതിപീഠം വ്യക്തമാക്കി. രാജി ആവശ്യപ്പെടാന്‍ എന്തിനാണ് തിടുക്കം കാട്ടിയതെന്ന് ചാന്‍സിലറിന്‍റെ അഭിഭാഷകനോട് കോടതി ചോദിച്ചു. രാജി അഭ്യര്‍ത്ഥന മാത്രമാണ് നടത്തിയതെന്നായിരുന്നു ഗവര്‍ണറുടെ പക്ഷം.  രാജി ആവശ്യപ്പെട്ട് കത്തയച്ചത് ശരിയായില്ലെന്ന് കോടതി പറഞ്ഞു.  കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ സാഹചര്യത്തില്‍ രാജി ആവശ്യപ്പെട്ടുള്ള കത്തിന്‍റെ പ്രസ്കിത നഷ്ടപ്പെട്ടെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. അതിനാല്‍ ചാന്‍സിലര്‍ പുതിയ തീരുമാനം എടുക്കുന്നതുവരെ വിസിമാര്‍ക്ക് തുടരാമെന്ന് ഹൈക്കോടതി. അതായത് വിശദീകരണം നല്‍കാന്‍ ചാന്‍സിലര്‍ നിഷ്കര്‍ച്ചിച്ച നവംബര്‍ മൂന്നുവരെ മറ്റ് നടപിടികള്‍ ഉണ്ടാകില്ല.  അന്തിമ തീരുമാനം ചാന്‍സിലറുടേതാണെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്.  അന്നുവരെ വിസിമാര്‍ക്ക് തുടരാം എന്ന ഒക്ടോബര്‍ ഇരുപത്തിയാറിലെ വിധി സര്‍ക്കാരിനും തെല്ല് ആശ്വാസം നല്‍കി. ഗവര്‍ണര്‍ക്കെതിരെ പരസ്യമായി ഇടതുമുന്നണി രംഗത്ത്. സംസ്ഥാന വ്യാപക പ്രതിഷേധത്തിന് എല്‍ഡിഎഫ് ആഹ്വാനം

ഇടതുനേതാക്കള്‍ മല്‍സരിച്ച് ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന്‍റെ പരാമര്‍ശത്തില്‍ ഇഷ്ടക്കേടുണ്ടായ ഗവര്‍ണര്‍ ഇത്തരം വിമര്‍ശനങ്ങള്‍ തുടര്‍ന്നാല്‍ മന്ത്രിമാരെ പിന്‍വലിക്കുമെന്ന് പറഞ്ഞത് വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. എന്നാല്‍ അതിനുശേഷം കഴിഞ്‍ പതിനെട്ടാം തീയതി മന്ത്രി കെഎന്‍ ബാലഗോപാല്‍ ഗവര്‍ണറെ വിമര്‍സിച്ചു പ്രസംഗിച്ചു

തന്‍റെ വാക്കുകള്‍ക്ക് തെല്ലും വിലകല്‍പ്പിക്കാതെ മന്ത്രി ബാലഗോപാല്‍ ഇത്തരം പരാമര്‍ശം തുടര്‍ന്നത് ഗവര്‍ണറെ വീണ്ടും ചൊടിപ്പിച്ചു. ധനമന്ത്രിക്കെതിരെ ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ബാലഗോപാല്‍ മന്ത്രിയായി തുടരുന്നതില്‍ തനിക്കുള്ള താല്‍പ്പര്യവും പ്രീതിയും അവസാനിച്ചതായും അതിനാല്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്നും ആവശ്യം. മന്ത്രിക്കെതിരെ ദേശദ്രോഹക്കുറ്രവും സത്യപ്രതിജ്ഞാ ലംഘനവും ഗവര്‍ണര്‍ ആരോപിച്ചു. എന്നാല്‍ ഈ നിര്‍ദേശം മുഖ്യമന്ത്രി പാടേ തള്ളി. ധനമന്ത്രി എന്ന നിലയില്‍ ബാലഗോപാലില്‍ തനിക്ക് വിശ്വാസമുണ്ടെന്നും ഇതു അംഗീകരിച്ച് തുടര്‍ നടപടികളില്‍ നിന്ന് പിന്തിരിയുമെന്ന് പ്രതീക്ഷിക്കുന്നതായും ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി. ഇന്ത്യയില്‍ ഒരിടത്തും ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് മന്ത്രി

ധനമന്ത്രിയിലല്ല ഗവര്‍ണറിലാണ് പ്രീതി നഷ്ടപ്പെട്ടതെന്ന്സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പാര്‍ട്ടി പത്രത്തിലെ ലേഖനത്തില്‍ പറഞ്ഞു.  ഭരണ അസ്ഥിരത സൃഷ്ടിക്കാനാണ് ഗവര്‍ണറുടെ ഇടങ്കോലിടല്‍.ഇല്ലാത്ത അധികാരം ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍ വിലപ്പോവില്ലെന്നും ഗവര്‍ണര്‍ രാജാവ് ചമയാന്‍ ശ്രമിക്കുന്നെന്നും ദേശാഭിമാനിയിലെ ലേഖനത്തില്‍ എം.വി.ഗോവിന്ദന്‍ ആരോപിച്ചു.  ഭരണഘടനാധിഷ്ഠിത ജനാധിപത്യത്തില്‍ ഗവര്‍ണര്‍ പദവി എന്തിനെന്നായിരുന്നു സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി.രാജയുടെ പ്രതികരണം . തിരഞ്ഞെടുത്ത സര്‍ക്കാരുമായി ഏറ്റുമുട്ടാനാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശ്രമിക്കുന്നത്. അതിനാല്‍ വിഷയത്തില്‍  രാഷ്ട്രപതി ഇടപെടണമെന്നും രാജ ആവശ്യപ്പെട്ടു. 

സർക്കാർ - ഗവർണർ പോര് രൂക്ഷമായി തുടരുന്നതിനിടെ മുഖ്യമന്ത്രിയും ഗവർണറും ഡെൽഹിയിലെത്തി. ഗവര്‍ണറെക്കുറിച്ച് മാധ്യമങ്ങള്‍ മുഖ്യമന്ത്രിയോട് ചോദിച്ചു.  വിലക്കയറ്റം അടക്കമുള്ള ജനകീയ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് സര്‍ക്കാരും ഗവര്‍ണരും തമ്മിലുള്ള  വ്യാജ പോരെന്നാണ് പ്രതിപക്ഷം പറയുന്നത്.   ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഉപാദ്ധ്യക്ഷന്‍റെ കരണത്തടിച്ചവർ, ഇന്ന് ആരുടെ കരണത്തടിക്കണമെന്ന് പറയുന്നില്ലെന്നും എസ്.എഫ്.ഐയെ ലക്ഷ്യമാക്കി പ്രതിപക്ഷനേതാവ്  വിഡി സതീശന്‍ ഗവര്‍ണര്‍ക്കെതിരായ തന്റെ പ്രസംഗത്തില്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ആവര്‍ത്തിച്ചു. ഇതിനിടെ സുപ്രീ കോടതി വിധിയെ തുടര്‍ന്ന് സ്ഥാനം നഷ്ടപ്പെട്ട സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറുടെ ചുമതല ഡിജിറ്റല്‍ സര്‍വകലാശാല വിസിക്ക് കൈമാറണമെന്ന് സര്‍ക്കാര്‍ ആവശ്യം ഗവര്‍ണര്‍ തള്ളി. ഡിജിറ്റല്‍ സര്‍വകലാശാല വിസി ഡോ.സജി ഗോപിനാഥിനും കാരണം കാണിക്കല്‍നോട്ടിസ് നല്‍കിയിരിക്കുന്നതിനാല്‍ അധിക ചുമതല നല്‍കാനാവില്ലെന്ന് ഗവര്‍ണര്‍ സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചു. 

വൈസ് ചാന്‍സിലര്‍ നിയമനങ്ങളെല്ലാം നിയമവിരുദ്ധമാണെന്നും സര്‍ക്കാര്‍ വാദങ്ങള്‍ നിലനില്‍ക്കില്ലെന്നും ഗവര്‍ണര്‍ ഡല്‍ഹിയില്‍ ആവര്‍ത്തിച്ചു വൈസ് ചാന്‍സിലര്‍ പദവി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട ഗവര്‍ണറുടെ നിര്‍ദേശത്തിനെതിരെ മാധ്യമങ്ങളോട് സംസാരിച്ച കണ്ണൂര്‍ വിസിക്ക് ഗവര്‍ണര്‍ കത്തയച്ചിരുന്നു. കത്തു കിട്ടി നന്ദി എന്നായിരുന്നു പ്രഫസര്‍ ഗോപിനാഥ് രവീന്ദ്രന്‍റെ മറുപടി. ഇതിനിടക്ക് സിപിഎം കേന്ദ്രകമ്മിറ്റി യോഗം ഡല്‍ഹിയില്‍ ചേര്‍ന്നു. വിവിധ സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാര്‍ സര്‍ക്കാരുകളുമായി ഏറ്റുമുട്ടുന്ന സാഹചര്യത്തില്‍ പ്രതിപക്ഷപ്പാര്‍ട്ടികളെ ഒപ്പം നിര്‍ത്തി ദേശീയതലത്തില്‍ പ്രക്ഷോഭത്തിന് സിപിഎം മുന്‍കൈയെടുക്കാന്‍ തീരുമാനം

പ്രതിപക്ഷനേതാക്കളുമായി സീതാറാം യച്ചൂരി ആശയവിനിമയം ആരംഭിച്ചു. മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായും ശരദ് പവാറുമായും സംസാരിച്ചു. വൈസ് ചാന്‍സിലര്‍മാരോട് രാജിവയ്ക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടപ്പോള്‍ അതിനെ  കോണ്‍ഗ്രസ് നേതാക്കള്‍ പിന്തുണച്ചിരുന്നു. എന്നാല്‍ ഇതിനെതിരായ നിലപാടാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനുള്ളത്. ഗവര്‍ണറെ പിന്തുണയ്ക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയെ അറിയിച്ചു. ഇക്കാര്യത്തില്‍ കേരളത്തിലെ ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ സമീപനത്തില്‍ ഖര്‍ഗെയ്ക്ക് അതൃപ്തിയുണ്ട്. ഇതോടെ ഗവര്‍ണര്‍ കാരണം കോണ്‍ഗ്രസിലും ആശയക്കുഴപ്പം

പ്രീതിയും അപ്രീതിയും ചര്‍ച്ചയായ ദിനം. അപ്പോളാണ് പുറത്താക്കിയ ഗവര്‍ണറുടെ നടപടിക്കെതിരെ കേരള സർവകലാശാലയിലെ 15 സെനറ്റംഗങ്ങൾ സമർപ്പിച്ച ഹർജിയില്‍ ഹൈക്കോടതി നിർണായക നിരീക്ഷണം നടത്തി. ചീത്ത വിളിച്ചാൽ ഗവർണറുടെ പ്രീതി നഷ്ടപ്പെടില്ലെന്ന് ഹൈക്കോടതി പറഞ്ഞു. വ്യക്തിപമായ പ്രീതിയല്ല, നിയമപരമായ പ്രീതിയാണ് ഭരണഘടന അനുശാസിക്കുന്നത്. ആരെങ്കിലും ബോധപൂർവം നിയമം ലംഘിച്ചോ എന്നാണ് ഗവർണർ നോക്കേണ്ടത്. ഗവർണറുടെ അപ്രീതി ഉണ്ടാകുന്നത് നിയമ വിരുദ്ധമായി പ്രവർത്തിക്കുമ്പോൾ മാത്രമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. ഇത് സര്‍ക്കാരിന് പിടിവള്ളിയായി. പിന്നാലെയാണ്  എല്‍ഡിഎഫ് ആഹ്വാനപ്രകാരമുള്ള ഗവര്‍ണര്‍ വിരുദ്ധ പരിപാടികള്‍ക്ക് തുടക്കമായത്. തിരുവന്തപുരത്ത് എകെജി ഹാളിലായിരുന്നു ആദ്യ പരിപാടി. മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുപരുപാടി ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയസമരമല്ലാത്തിനാലാണ് മുഖ്യമന്ത്രി പങ്കെടുത്തതെന്നാണ്  എല്‍ഡിഎഫ് നേതൃത്വത്തിന്‍റെ വിശദീകരണം . അതേസമയം 15ന് നടക്കുന്ന എല്‍ഡിഎഫിന്‍റെ  രാജ്ഭവന്‍ മാര്‍ച്ചില്‍ മുഖ്യമന്ത്രി പങ്കെടുക്കേണ്ടെന്നാണ് തീരുമാനം . സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോരിന് പുതിയ മാനങ്ങള്‍ നല്‍കുന്നതാണ് ഈ പ്രതിഷേധ പരിപാടി. പാര്‍ട്ടിയാണ് നേതൃത്വം നല്‍കുന്നതെങ്കിലും സര്‍ക്കാരിന്‍റെ ആശീര്‍വാദത്തോടെ തനിക്കെതിരായി നീക്കം നടക്കുന്നതിനെ ഗവര്‍ണര്‍ നിസാരമായി കാണില്ല. പദവിയിലിരിക്കാന്‍ അര്‍ഹനല്ലാത്ത വിധത്തില്‍ ആരിഫ് മുഹമ്മദ് ഖാന്‍ അധപതിച്ചെന്ന് സ്വാഗത പ്രസംഗത്തില്‍ ഇപി ജയരാജന്‍ ഒടുവില്‍ ഉദ്ഘാടകനായ മുഖ്യമന്ത്രി എഴുന്നേറ്റു. ഗവര്‍ണറോടുള്ള വിയോജിപ്പുകള്‍ എണ്ണിപ്പറഞ്ഞും ശക്തമായി വിമര്‍ശിച്ചും മുഖ്യമന്ത്രി ആരിഫ് മുഹമ്മദാഖാന്‍റെ ആഞ്ഞടിച്ചു

സര്‍വകലാശാലകളുടെ ചാന്‍സലറായി ഗവര്‍ണര്‍ വേണ്ടെന്ന് പറായനും മുഖ്യമന്ത്രി മടിച്ചില്ല.  സര്‍വകലാശാലകളുടെ ചാന്‍സലര്‍ എന്ന സ്ഥാനത്ത് ഗവര്‍ണര്‍ തന്നെ  വേണമെന്നില്ലെന്ന മുഖ്യമന്ത്രിയുടെ ഓര്‍മപ്പെടുത്തല്‍ ചില സൂചനകള്‍ തന്നെയാണ്.  വിമര്‍ശനവും പരിഹാസവും ആവോളം വിതറിയാണ് മുഖ്യമന്ത്രി മടങ്ങിയത്. അടുത്ത ഒരാഴ്ചക്കിടെ എല്ലാ ജില്ലകളിലും  ഗവര്‍ണര്‍ക്കെതിരെ കണ്‍വന്‍ഷനുകള്‍ സംഘടിപ്പിക്കാനാണ് ഇടത് മുന്നണിയുടെ തീരുമാനം. പതിനഞ്ചാം തീയതി രാജ്ഭവനു മുന്നില്‍ ലക്ഷങ്ങളെ അണിനിരത്തി പ്രതിഷേധം. ഗവര്‍ണര്‍ക്കെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സര്‍ക്കാരിനെ പിരിച്ചുവിടാന്‍ ഗവര്‍ണര്‍ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നാണ് സുധാകരന്‍റെ പക്ഷം

എന്നാല്‍ ഒന്ന് ഇരുട്ടി വെളുത്തപ്പോള്‍ അതേ നാണയത്തില്‍ ഗവര്‍ണര്‍ തിരിച്ചടിച്ചു. രാജ്ഭവനില്‍ താന്‍ രാഷ്ട്രീയനിയമനം നടത്തിയെന്ന് തെളിയി‌ക്കാന്‍ മുഖ്യമന്ത്രിയെ ആരിഫ് മുഹമ്മദ് ഖാന്‍ വെല്ലുവിളിച്ചു. അതായത് രാജ്ഭവനില്‍ താന്‍ ആര്‍എസ്എസുകാരനെ നിയമിച്ചെന്ന് മുഖ്യമന്ത്രി തെളിയിക്കണമെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെടുന്നത്. രാഷ്ട്രീയനിയമനം തെളിയിച്ചാല്‍ താന്‍ രാജിവയ്ക്കാം. മറിച്ചാണെങ്കില്‍ മുഖ്യമന്ത്രി രാജിവയ്ക്കുമോ?

സ്വര്‍ണക്കടത്തു കേസിലും വഴിവിട്ട നിയമനങ്ങളിലും മുഖ്യമന്ത്രിയുടെ ഒാഫീസിന് പങ്കുണ്ടെങ്കില്‍ ഇടപെടുമെന്നും ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കി.  സ്വര്‍ണക്കടത്തിന് ഒത്താശചെയ്തതായി മുഖ്യമന്ത്രിയുടെ ഒാഫീസിനെതിരെ ആരോപണമുയര്‍ന്നു. അനധികൃതനിയമനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ഒാഫീസ് ഇടപെടുന്നു. എല്ലാ നിയമവിരുദ്ധ നടപടികളിലും മുഖ്യമന്ത്രിയുടെ ഒാഫീസ് ബന്ധപ്പെടുന്നതെങ്ങിനെയെന്ന് ഗവര്‍ണര്‍ ചോദിച്ചു. സ്വപ്ന സുരേഷിന്‍റെ പുസ്തകവും എം ശിവശങ്കറിനെതിരായ നടപടിയും പരാമര്‍ശിച്ച ഗവര്‍ണര്‍ നിയമവാഴ്ച്ച ഉറപ്പാക്കാന്‍ മുഖ്യമന്ത്രിയുടെ ഒാഫീസിനെതിരെ നീങ്ങാന്‍ മടിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കി.

വൈസ്ചാന്‍സലര്‍മാരോട് ശമ്പളം മടക്കി നല്‍കാന്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് ഗവര്‍ണര്‍ വിശദീകരിച്ചു. രാജ്യത്തിന്‍റെ അഖണ്ഡതയെ വെല്ലുവിളിക്കുന്ന വിധത്തില്‍ മന്ത്രി കെ.എന്‍ ബാലഗോപാല്‍ പ്രസംഗിച്ചപ്പോള്‍ തനിക്ക് അതിലുള്ള അതൃപ്തി മുഖ്യമന്തിയെ അറിയിച്ചു. മന്ത്രിയെ പുറത്താക്കാന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ല. ഗവര്‍ണറുടെ ഒാഫീസിന് മാത്രമല്ല എല്ലാവര്‍ക്കും ലക്ഷമണരേഖയുണ്ട്. ഭരണഘടനപരമായി മാത്രമാണ് താന്‍ ഇടപെട്ടത്. കെ.എന്‍ ബാലഗോപാലിന്‍റെ പ്രസംഗം ദേശീയതലത്തില്‍ സിപിഎമ്മിന് ക്ഷീണമുണ്ടാക്കുമെന്നാണ് സിപിഎം കേന്ദ്രനേതാക്കള്‍ വിലയിരുത്തുന്നതെന്നും ഗവര്‍ണര്‍ അവകാശപ്പെട്ടു. പിണറായി ഭരണത്തില്‍ കേരളത്തില്‍ ഭയത്തിന്‍റെ അന്തരീക്ഷമാണെന്നും ഗവര്‍ണറുടെ വിമര്‍ശനം.  വീണ്ടും ഗവര്‍ണര്‍ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി

 രാജിവയ്ക്കുന്നത് സംബന്ധിച്ച് വൈസ് ചാന്‍സിലര്‍മാരോട് നവംബര്‍ മൂന്നിനകം വിശദീകരണം നല്‍കണമെന്നായിരുന്നു നിര്‍ദേശിച്ചിരുന്നത്. അത് നാലുദിവസം കൂടി നീട്ടി നല്‍കി. നേരിട്ട് വിശദീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരം നല്‍കാനാണ് ഗവര്‍ണറുടെ തീരുമാനം. അതിന് ശേഷമേ നടപടി തീരുമാനിക്കൂവെന്ന് രാജ്ഭവന്‍. ചില വൈസ് ചാന്‍സര്‍മാര്‍ ഗവര്‍ണര്‍ക്ക് മറുപടി നല്‍കിക്കഴിഞ്ഞു. കോടതിക്കകത്തും പുറത്തുമെല്ലാം ഗവര്‍ണര്‍ ചോദ്യം ചെയ്യപ്പെടുന്നു. പരസ്യമായി ഇത്തരത്തിലൊരു വാക്പോര് കാലഘട്ടം കേരളത്തില്‍ പുതിയ കാഴ്ച. വിട്ടുകൊടുക്കില്ലെന്ന് സര്‍ക്കാരും വെട്ടുവീഴ്ചയില്ലെന്ന് ഗവര്‍ണറും. വരും ദിനത്തിലും ഇതൊക്കെത്തന്നെ തുടരുമെന്നുറപ്പ്

MORE IN SPECIAL PROGRAMS
SHOW MORE