ജീവൻ നഷ്ടമായവർക്ക് നീതിയകലെ; തടവുപുള്ളികളെ കയറൂരിവിടുന്നതാര്?

who-protects-criminals-845
SHARE

കൊടിയുടെ നിറം നോക്കി, വിദ്വേഷം പേറി, ക്വട്ടേഷന്‍ വാങ്ങി. ഇടനെഞ്ചില്‍ കുത്തിയും കുതികാല്‍ വെട്ടിയിട്ട് നിലത്ത് വീഴ്ത്തി വീണ്ടും വീണ്ടും വെട്ടിയും കൊന്നതിന്‍റെയൊക്കെ. അത്തരം ചോരക്കഥകളുടെ. കണക്കുപുസ്തക വായനയാണ് നമ്മളിപ്പോ കേള്‍ക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി. ഓരോ രാഷ്ട്രീയ കൊല നടക്കുമ്പോഴും ഒരാചരപ്പാട്ടുപോലെ നമ്മളിതു കേട്ടു മടുത്തു. എപ്പോഴും സമാധാനം കാക്ഷികളെന്ന് വീമ്പ് പറയുന്ന കോണ്‍ഗ്രസുകാരന്‍റെ കയ്യിലെ പേനാക്കത്തിക്ക് ഇരയായ എസ്എഫ്ഐയുടെ ധീരജ് ദാ ചിതയിലെരിഞ്ഞതിന്‍റെ ചൂടുമാറിയിട്ടില്ല കണ്ണൂരിലെ തൃച്ചംബരത്ത്. ആ കൊലയെ ചൂണ്ടി നാടാകെ കോണ്‍ഗ്രസ് ഓഫീസുകളുടെ കൊടി തോരണങ്ങളും അടിച്ച് തകര്‍ത്ത് സ്വാസ്ഥ്യം കെടുത്തുന്നു ഡിവൈഎഫ്ഐയും എസ്ഫ്ഐയും സിപിഎമ്മും എല്ലാം. മാത്രമോ. വിഡിയോ കാണാം

ഇതനിടയിലാണ്. ടി.പി. കേസ് പ്രതി ഉള്‍പ്പെട്ട ഗൂണ്ടാ സംഘം വയനാട്ടില്‍  ലഹരിപ്പാര്‍ട്ടി നടത്തി പിടിയിലാകുന്നത്. ടിപി കേസിലെ പ്രതികളില്‍ ഭൂരിഭാഗവും ജയിലിന് പുറത്താണിപ്പോള്‍. ഇതാണ്കഥ, ഇതാണ് സ്ഥിതി. എന്നിട്ടല്ലാവരും പറയും സമാധാനം വേണം, ഞങ്ങളതിന് നില കൊള്ളുന്നു എന്ന്. എവിടെയാണ് നിങ്ങളുടെ നില ? ഇത്തരം സമാധാന പ്രസംഗങ്ങളില്‍ എവിടെയാണ് ആത്മാര്‍ഥത ? ഇത്തരം ക്രിമിനലുകളെ തീറ്റിപോറ്റുന്നത് ആരാണ്? 

MORE IN SPECIAL PROGRAMS
SHOW MORE