പെരിയയിൽ സിപിഎമ്മിന്റെ പൊളിഞ്ഞ കഥകൾ; ഇരട്ടക്കൊലയിൽ ഇനി തെളിയാനുള്ളത്

periya
SHARE

രാഷ്ട്രീയകൊലപാതകങ്ങൾ പലതു കണ്ടു കേരളം. നടക്കാൻ പാടില്ലാത്ത കാടത്തരം കണ്ട് ഞെട്ടി നിൽക്കുന്ന ജനത്തോട് പാർട്ടികൾ പറയും ഇനിയൊരു രാഷ്ട്രീയ കൊലപാതകം ആവർത്തിക്കരുത് എന്ന്. തെല്ലും ആത്മാർത്ഥത ഇല്ലാത്ത ആ പറച്ചിലിൻറെ ശബ്ദം ചെവിയിൽ നിന്നും മായും മുൻപേ  വീണ്ടും പിറക്കും ഇരകൾ. ഇതിൽ ഏറ്റവും ഒടുവിലത്തെ ഇരയാണ് പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ സഞജിത്ത്. ഈ കൊലപാതകം കേരളം ചർച്ച ചെയ്തുക്കൊണ്ടിരിക്കെയാണ് മൂന്നു കൊല്ലം മുൻപ് പെരിയ ഇരട്ടക്കൊല വീണ്ടും വാർത്തകളിൽ നിറയുന്നത്. കേസിൽ അന്വേഷണ ആരംഭിച്ച സിബിഐ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി തുടങ്ങി. 

കേരളത്തിൽ ആഭ്യന്തരം ഭരിക്കുന്ന സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്ന ആക്ഷനുകളാണ് സിബിഐയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. ഈ കേസിൽ 5 സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെ്ത സിബിഐ മുൻ ഉദ്ദുമ എംഎൽഎ കുഞ്ഞിരാമനെ പ്രതി ചേർത്തു.

MORE IN KERALA
SHOW MORE