മോഡലുകളുടെ മരണത്തിന് പിന്നിലെന്ത്? ചുരുളഴിയാത്ത രഹസ്യങ്ങളുടെ കഥ

Maranam
SHARE

നവംബര്‍ ഒന്നിന് കേരളപ്പിറവിയിലെ പ്രഭാതം പുലര്‍ന്നത് ഒരു ദാരുണ വാര്‍ത്തയുമായായിരുന്നു. എറണാകുളം  പാലാരിവട്ടം ചക്കരപ്പറമ്പിനു സമീപം കാർ മരത്തിലിടിച്ച് മിസ് സൗത്ത് ഇന്ത്യയും 2019 ലെ മിസ് കേരളയുമായ അൻസി കബീർ , 2019 ലെ മിസ് കേരള റണ്ണറപ് അഞ്ജന ഷാജൻ  എന്നിവർ മരിച്ചു. മുന്നിൽ പോയ ബൈക്കിൽ ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചുമാറ്റിയപ്പോൾ നിയന്ത്രണം വിട്ടു വഴിയരികിലെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. ഇവർക്കൊപ്പം യാത്ര ചെയ്തിരുന്ന തൃശൂർ ‍വെമ്പല്ലൂർ സ്വദേശി മുഹമ്മദ് ആഷിഖ് ഗുരുതരമായി പരുക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററില്‍. വാഹനം ഓടിച്ചിരുന്ന തൃശൂർ മാള സ്വദേശി അബ്ദുൽ റഹ്മാനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

റോഡപകടത്തില്‍ പൊലിഞ്ഞ നക്ഷത്രങ്ങള്‍. എന്നാല്‍ അപകടം നടന്ന് പതിനാറ് ദിവസങ്ങളി‍ക്കിപ്പുറവും കേരളം സംസാരിക്കുന്നതും അതേ അപകടമരണത്തെക്കുറിച്ച്. ആ മരണത്തിന് പിന്നിലെ ഇനിയും ചുരുളഴിഞ്ഞിട്ടില്ലാത്ത രഹസ്യങ്ങളെക്കുറിച്ച്. മോഡലുകളുടെ അപകട മരണത്തിന് പിന്നിലെന്ത്? വിഡിയോ കാണാം

MORE IN SPECIAL PROGRAMS
SHOW MORE