തണുത്തുറയുന്ന ഭീതി; വീണ്ടും കരയുന്ന താഴ്‍വര; കശ്മീരിൽ സംഭവിക്കുന്നത്

kashmir-pgm
SHARE

ചെറിയ ഇടവേളയ്ക്ക് ശേഷം കശ്മീര്‍ വീണ്ടും പുകഞ്ഞുകത്തുകയാണ്. ഒരു മാസത്തിനിടെ പതിനൊന്ന് സാധാരണക്കാരെയാണ് താഴ്‌വരയില്‍ ഭീകരര്‍ കൊന്നുതള്ളിയത്. പത്ത് സൈനികര്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചു. പത്തിലധികം ഏറ്റുമുട്ടലുകളില്‍ 17 ഭീകരരെ സൈന്യം വകവരുത്തി. ശൈത്യകാലത്തിന്‍റെ വരവറിയിച്ച് മൂടല്‍ മഞ്ഞിനൊപ്പം ഭീതിയും താഴ്‌വരയില്‍ പടരുകയാണ്. 2019 ഓഗസ്റ്റില്‍ പ്രത്യേക ഭരണഘടന പദവികള്‍ റദ്ദാക്കിയതിന് പിന്നാലെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍, ശേഷമുണ്ടായ കോവിഡ് മഹാമാരി. രണ്ടുവര്‍ഷത്തിനിടെ ആദ്യമായി കശ്മീരില്‍ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങിവരികയായിരുന്നു. ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ഏതാണ്ട് പൂര്‍ണമായും നീക്കി. ഇതോടെ വാര്‍ത്ത വിതരണ സംവിധാനങ്ങള്‍ പൂര്‍വ്വസ്ഥിതിയിലായി. കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതോടെ വിനോദ സഞ്ചാരികള്‍ എത്തിത്തുടങ്ങി. ദാല്‍ തടാകം ഷിഖാരകളാല്‍ നിറഞ്ഞു, ഹൗസ് ബോട്ടുകളില്‍ വെളിച്ചമുണര്‍ന്നു. പരിമഹലും ശാലിമാര്‍ ബാഗും വീണ്ടും ആള്‍പ്പെരുമാറ്റം കേട്ടുതുടങ്ങി.  തെരുവുകള്‍ സജീവമായി. മഞ്ഞ് വിഴ്ച കാത്തിരിക്കുന്ന സോണ്‍ മാര്‍ഗിലും ഗുല്‍മാര്‍ഗികലും പഹല്‍ഗാമിലേക്കുമൊക്കെ യാത്രക്കാരെയും വഹിച്ച് വാഹനങ്ങള്‍ പാഞ്ഞുതുടങ്ങി. 

ശൈത്യത്തിന്‍റെ വരവറിയിച്ച് ആദ്യത്തെ മഞ്ഞവീഴ്ച പഹല്‍ഗാമിലും സോണ്‍മാര്‍ഗിലമെത്തിയിട്ടും സഞ്ചാരികളുടെ ഒഴുക്ക് നിലച്ചില്ല. ഇതിനിടെയാണ് ആ വാര്‍ത്തകള്‍ വന്നുതുടങ്ങിയത്. ഭീതിയുടെ അസ്വസ്ഥതകളുടെ ആശങ്കകളുടെ മഞ്ഞുപടങ്ങള്‍ കശ്മീരില്‍ മുകളില്‍ പടര്‍ന്ന് തുടങ്ങിയത്. ശ്രീനഗര്‍ നഗരത്തിന്‍റെ ഒത്തനടുവില്‍, ഇഖ്ബാല്‍ പാര്‍ക്കിന് സമീപമുള്ള പ്രശസ്തമായ ബിന്ദ്രൂ മെഡിക്കല്‍സിന്‍റെ ഉടമ 68 വയസ്സുകാരനായ കശ്മീരി പണ്ഡിറ്റ് മക്കന്‍ലാല്‍ ബിന്ദ്രുവിനെ ഭീകരര്‍ ക്രൂരമായി കൊലപ്പെടുത്തിയ വാര്‍ത്ത കാട്ടുതീ പോലെ കാട്ടുതീപോലെ കശ്മീരിലാകെ പടര്‍ന്നു. കശ്മീരിന്‍റെ വര്‍ത്തമാനം പറയുന്നു വിഡിയോ പരിപാടി കാണാം

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...