പ്രാണവായുവുമായി പാഞ്ഞെത്തി ഒഡീഷയിൽ നിന്നും; ആശ്വാസം

odisha-train
SHARE

ഒഡീഷയില്‍ നിന്നുളള നാലാമത്തെ ഒാക്സിജന്‍ എക്സ്പ്രസ് ട്രെയിന്‍ കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ െടര്‍മിനലില്‍ എത്തി. ഇതുവരെ 513 മെട്രിക് ടണ്‍ ഒാക്സിജനാണ് ട്രെയിന്‍മാര്‍ഗം കേരളത്തിലെത്തിയത്. 

കേരളത്തിലേക്കുളള നാലാമത്തെ ഒാക്സിജന്‍ എക്സ്പ്രസ് ട്രെയിന്‍ ഒഡീഷയിലെ റൂര്‍ക്കലയില്‍ നിന്ന് ഇന്നലെ രാവിലെ 7.20 നാണ് പുറപ്പെട്ടത്. ഇന്ന് ഉച്ചയോടെ ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ലോക്കോപൈലറ്റുമാരുടെ മാറ്റത്തിനായി മാത്രം അഞ്ചു മിനുട്ട് നിര്‍ത്തി. ഏഴ് ക്രയോജനിക് കണ്ടെയ്നറുകളില്‍ 133.2 മെട്രിക് ടണ്‍ ദ്രവീകൃത മെഡിക്കല്‍ ഒാക്സിജനാണ് നിറച്ചിരുന്നത്. ഒാക്സിജന്‍ ട്രെയിന്‍ സര്‍വീസിന് റെയില്‍വേ പ്രഥമ പരിഗണനയാണ് നല്‍കുന്നത്. യഥാസമയം ഒാടിയെത്താന്‍ കഴിയുന്നുണ്ടെന്ന് ലോക്കോപൈലറ്റുമാര്‍ പറയുന്നു. 

വല്ലാര്‍പാടത്ത് എത്തിച്ച ഒാക്സിജന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ സംഭരണകേന്ദ്രങ്ങളിലേക്ക് മാറ്റും. നേരത്തെ മൂന്ന് ഒാക്സിജന്‍ എക്സ്പ്രസ് ട്രെയിനുകളിലായി 380.21 മെട്രിക് ടണ്‍ ഒാക്സിജന്‍ വല്ലാര്‍പാടത്ത് ഇറക്കിയിരുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...