ആറ് ജില്ലകളുടെ കണക്കുകൂട്ടലുകൾ, അടിയൊഴുക്കുകൾ; ട്രെൻഡറിയാം

trend
SHARE

ഇനി രണ്ടുനാള്‍. ഭരണം തുടരാനും ഭരണം പിടിക്കാനും ചരിത്രക്കുതിപ്പിനും ബലാബലം പിടിച്ച് മുന്നണികള്‍ പായുകയാണ്. ഇക്കുറി കലാശക്കൊട്ടില്ല. പക്ഷെ അതിനേക്കാള്‍ ആവേശം പ്രകടമാണ് മണിക്കൂറികളെണ്ണിയുള്ള പ്രചാരണത്തില്‍. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച്,  സ്ഥാനാര്‍ഥികള്‍ പ്രചാരണത്തിനിറങ്ങിയ ആദ്യ മണിക്കൂറുകളിലേയോ ദിവസങ്ങളിലേയോ ചിത്രമല്ല ഇപ്പോള്‍. കളം മാറി.  ഒരു മുന്നണിക്കും ഏകപക്ഷീയ മുന്‍തൂക്കം നല്‍കാത്ത,  പ്രവചനങ്ങള്‍ക്കതീതമായി  അനിശ്ചിതത്വം പേറുന്ന മണ്ഡലങ്ങളുടെ എണ്ണം ഇരട്ടിക്കുന്നു. അതിനിര്‍ണായകമായ മണ്ഡലങ്ങളിലെ അവസാന ലാപ്പില്‍ മുന്നണികളുടെ കണക്കുകൂട്ടല്‍, സ്ഥാനാര്‍ഥികള്‍ പ്രതീക്ഷിക്കുന്ന, ഭയക്കുന്ന അടിയൊഴുക്കുകള്‍ എന്താണ്. പരിശോധിക്കുകയാണ് ഈ ഒരു മണിക്കൂറില്‍. ‍‍ഞ​ങ്ങളുടെ  പ്രതിനിധികള്‍ തല്‍സമയം ചേരുന്നു വിവിധ മണ്ഡലങ്ങളില്‍ നിന്ന്.. പ്രത്യേത തിരഞ്ഞെടുപ്പ് പരിപാടിയിലേക്ക് സ്വാഗതം. ഇനി രണ്ടു നാള്‍.. 

MORE IN KERALA
SHOW MORE
Loading...
Loading...