അവസാനലാപ്പിലെ മലബാര്‍; അട്ടിമറി സാധ്യതകള്‍ എത്ര?

malabar-arkkoppam-02
SHARE

പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലായി 60 മണ്ഡലങ്ങള്‍. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകാന്‍ പോകുന്ന നിരവധി മണ്ഡലങ്ങള്‍. ഇടത് മുന്നണിയെ അധികാരത്തിലേറ്റുന്നതില്‍ എന്നും നിര്‍ണായക പങ്കു വഹിക്കുന്ന മണ്ഡലങ്ങള്‍ ഈ ജില്ലകളിലാണ്. മുഖ്യമന്ത്രിയടക്കം സിപിഎമ്മിന്റെ പ്രമുഖ താരങ്ങളും മല്‍സരിക്കുന്ന മണ്ഡലങ്ങള്‍ ഈ മേഖലകളില്‍ വരുന്നു. അതേസമയം,  യുഡിഎഫിനെ അധികാരത്തിലേറ്റാന്‍ സഹായിക്കുന്ന ഏറ്റവും നിര്‍ണായക ശക്തിയായ മുസ്‌ലിം ലീഗിന്റെ കോട്ടയായ മലപ്പുറവും ഇതേ മേഖലയില്‍ വരുന്നു. ന്യൂനപക്ഷ സമുദായങ്ങളുടെ വോട്ട് നിര്‍ണായകമാകുന്ന വടക്കന്‍മേഖല. മാറി മറിയുമോ മലബാര്‍ രാഷ്ട്രീയം? കോട്ടകള്‍ ഉലയുമോ? തിരഞ്ഞെടുപ്പ് പ്രത്യേക പരിപാടി മലബാര്‍ ആര്‍ക്കൊപ്പം‌?

MORE IN special-programs
SHOW MORE
Loading...
Loading...