കിഫ്ബി താങ്ങായി; ശമ്പളപരിഷ്കരണം ഉടൻ; നേട്ടങ്ങൾ പറഞ്ഞ് ധനമന്ത്രി; അഭിമുഖം

thomas-issac
SHARE

ബജറ്റ് ചിന്തകൾ പങ്കുവച്ച് ധനമന്ത്രി തോമസ് ഐസക്ക്. ജനങ്ങൾക്ക് എപ്പോഴും സർക്കാർ കൂടെയുണ്ടെന്ന ബോധ്യമുണ്ട്. കിഫ്ബി സംസ്ഥാന സർക്കാരിന്റെ മുതൽക്കൂട്ട്. പ്രതിസന്ധികളിൽ മുന്നോട്ട് പോകാൻ കിഫ്ബി വഴി നടപ്പിലാക്കിയ പദ്ധതികൾ സഹായിച്ചു. കേരളത്തിന്റെ വികസനത്തിന് ബുദ്ധിമുട്ടുണ്ടാക്കിയില്ല. ആത്മവിശ്വാസമാണ് മുഖ്യം. നാളെ കാര്യങ്ങൾ നേരെയാകുമെന്ന തോന്നലാണ് ഇന്ന് പണം ചിലവാക്കാൻ ധൈര്യം തരുന്നത്. ഈ സർക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിക്കാനൊരുങ്ങുന്ന ധനമന്ത്രി പറയുന്നു. 

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്കരണം ഉടനുണ്ടാകുമെന്ന് മന്ത്രി തോമസ് ഐസക്. ശമ്പളപരിഷ്കരണ കമ്മീഷന്‍ റിപ്പോര്‍ട്ട് ഈ മാസം അവസാനത്തോടെ ലഭിക്കും. കിട്ടിയാലുടന്‍ നടപടിെയടുക്കും. പങ്കാളിത്തപെന്‍ഷന്‍ പിന്‍വലിക്കാം എന്ന് പറഞ്ഞിട്ടില്ല. പുനഃപരിശോധിക്കാമെന്നാണ് വാഗ്ദാനം. സംസ്ഥാനത്ത് കോവിഡ് വാക്സിന്‍ സൗജന്യമായിരിക്കും. സൗജന്യ വാക്സീനേഷനായി  ആവശ്യമെങ്കില്‍ കടമെടുക്കുമെന്നും ധനമന്ത്രി മനോരമ ന്യൂസിനോടു പറഞ്ഞു. അഭിമുഖം കാണാം:

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...