അഞ്ചുവര്‍ഷത്തെ പ്രതീക്ഷ; ആറ് മേയര്‍മാർ ഒരുമിച്ച് ഇതാ

mayor-sabha
SHARE

തിരുവനന്തപുരത്തെ ആര്യ രാജേന്ദ്രനില്‍നിന്ന് കണ്ണൂരിലെ ടി.ഒ.മോഹനനിലേക്കുള്ള ദൂരമെന്നാല്‍ രാഷ്ട്രീയം മാത്രമല്ല. തെക്കുതൊട്ട് വടക്കുവരെ ഏതാണ്ട് കേരളത്തെ ബന്ധിപ്പിക്കുന്നതാണ്. തിരുവനന്തപുരം തൊട്ട് കൊല്ലം വഴി കൊച്ചി കടന്ന് തൃശൂരിലൂടെ കോഴിക്കോട് തൊട്ട് കണ്ണൂരിലെത്തുമ്പോള്‍ ഇന്നാട്ടിലെ പ്രധാന നഗരങ്ങളെല്ലാമായി. തിരുവനന്തപുരത്തെ ആര്യ, കൊല്ലത്തെ പ്രസന്ന ഏണസ്റ്റ്, കൊച്ചിയിലെ എം അനില്‍കുമാര്‍, തൃശൂരിലെ എംകെ.വര്‍ഗീസ്, കോഴിക്കോട്ടെ ഡോ.ബീനാ ഫിലിപ്പ്, കണ്ണൂരിലെ ടി.ഓ.മോഹനന്‍. ഈ നഗരങ്ങളുടെ അധികാരികളായി, കോര്‍പറേഷന്‍ മേയര്‍മാരായി ചുമതലയേറ്റുകഴിഞ്ഞു. നഗരങ്ങള്‍ വളരുന്ന കേരളത്തില്‍, അടുത്ത അഞ്ചുവര്‍ഷത്തെ പ്രതീക്ഷകളുടെ ഭാരം ഇവര്‍ക്കുമേലാണ്. സാധ്യതകളെക്കുറിച്ച്, വെല്ലുവിളികളെക്കുറിച്ച് അവര്‍ക്കെന്ത് പറയാനുണ്ട്. ആറ് മേയര്‍മാരും ഈ മണിക്കൂറില്‍ ഒരുമിച്ച് ഇവിടെ മനോരമ ന്യൂസില്‍. 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...