കേരളം ചിന്തിക്കുന്നതെന്ത്? ഉത്തരം തേടുന്ന മണിക്കൂറുകൾ തൊട്ടകലെ

lsg-spcl
SHARE

കേരളം ചിന്തിക്കുന്നതെന്ത് എന്ന ചോദ്യത്തിന് ഉത്തരം തേടുന്ന മണിക്കൂറുകള്‍ തൊട്ടകലെ. ഈ കണ്ടപോലെ, കാലം അസാധാരണമാണെങ്കിലും ആവേശം ഒട്ടും കുറഞ്ഞില്ല, ഈ ജനവിധിക്കാലത്ത്. അടുത്തിടെയൊന്നും ഇത്രമാത്രം വിഷയങ്ങള്‍ ചര്‍ച്ചയായ ഒരു തിരഞ്ഞെടുപ്പ് ഉണ്ടായില്ല. കോവിഡ് ചുറ്റുമുണ്ടെങ്കിലും അതൊന്നും ആരെയും വോട്ടുചെയ്യുന്നതില്‍ ആശങ്കപ്പെടുത്തിയില്ല. അങ്ങനെ സംസ്ഥാനത്ത് ഏറ്റവുമധികം വോട്ടര്‍മാര്‍ പോളിങ് ബൂത്തിലെത്തിയ തിരഞ്ഞെടുപ്പാണ് കഴിഞ്ഞുപോയത്. കോര്‍പറേഷനുകളിലെന്ത്? മുനിസിപ്പിലാലിറ്റികളിലെന്ത്? പ‍ഞ്ചായത്തുകളിലാര്? മുന്നണി ബന്ധങ്ങളിലെ മാറ്റവും പ്രാദേശിക നീക്കുപോക്കുകളും ജനം എങ്ങനെ കണ്ടു? ഏത് രാഷ്ട്രീയവിഷയത്തിലാണ് ജനം മാര്‍ക്കുകള്‍ തീരുമാനിച്ചത്? എല്ലാമറിയാനുള്ള അടക്കിപ്പിടിച്ചുള്ള കാത്തിരിപ്പിന്റെ ഈ ഘട്ടത്തില്‍, സമഗ്രമായി അറിയേണ്ടതെല്ലാം അണിനിരത്തുകയാണ് ഈ മണിക്കൂറില്‍. 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...