കോവി‍ഡിലും ആവേശം ചോരാതെ തെക്കന്‍കേരളം; പ്രതീക്ഷയോടെ മുന്നണികൾ

2020-local
SHARE

അങ്ങനെ അസാധാരണകാലത്ത് കേരളം ജനവിധിയുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കി. കോവി‍ഡ് ജാഗ്രതയിലും ആവേശമൊട്ടും ചോരാതെ തെക്കന്‍കേരളം വോട്ടുചെയ്തു. തദ്ദേശ തിരഞ്ഞെടുപ്പ് ആദ്യഘട്ടത്തില്‍ ഏറ്റവും ഒടുവിലെ കണക്ക് പ്രകാരം വോട്ടിങ് ശതമാനം ––ആണ്. ആറുമണിക്ക് വോട്ടിങ് സമയം തീര്‍ന്നെങ്കിലും ആ സമയത്ത് ക്യൂവിലുള്ളവര്‍ക്കും കോവിഡ് രോഗികള്‍ക്കും വോട്ട് ചെയ്യാന്‍ അവസരംകിട്ടി. പ്രാദേശികംതൊട്ട്, സംസ്ഥാന വിഷയങ്ങളും ദേശീയവിഷയങ്ങളും വരെ ചര്‍ച്ചയായ ജനവിധിയുടെ ആദ്യഘട്ടമാണ് കടന്നുപോയത്. അതേ ആറുമണിക്ക് രണ്ടാംഘട്ടം പോളിങ്ങിന്റെ പരസ്യപ്രചാരണവും പൂര്‍ത്തിയായി. മധ്യകേരളവും വയനാടും മറ്റന്നാള്‍ വോട്ടുചെയ്യും. ദൗത്യം പൂര്‍ത്തിയാക്കിയ തെക്കന്‍കേരളത്തിലേക്കും ദൗത്യത്തിന് ഒരുങ്ങിയ മധ്യകേരളത്തിലേക്കുമാണ് ഈ മണിക്കൂര്‍ സമഗ്രമായി. 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...