അമ്പതുശതമാനം വനിതാപ്രതിനിധികളുമായി പത്തുവര്‍ഷം; നേട്ടമെന്ത് നേരെന്ത്?

lsg
SHARE

കേരളത്തിലെ തദ്ദേശസ്ഥാപനങ്ങള്‍ അമ്പതുശതമാനം വനിതാപ്രതിനിധികളുമായി പത്തുവര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു. അമ്പത് ശതമാനം വനിതകള്‍ തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷപദവി വഹിച്ച് രണ്ടു ടേം കാലാവധി പൂര്‍ത്തിയാക്കി. വിപ്ലവകരമായ മാറ്റം നിരവധി പ്രശംസകളേറ്റുവാങ്ങിയപ്പോള്‍ വിമര്‍ശനങ്ങളും കുറവായിരുന്നില്ല.  പിന്‍സീറ്റ് ഡ്രൈവിങ്ങെന്ന ആക്ഷേപം വലകോണുകളില്‍ നിന്നുയരുമ്പോളും ഒരു കാര്യം നിസംശയം പറയാം, നല്ല ശതമാനം വനിതാ പ്രതിനിധികളും പുരുഷന്‍മാര്‍ക്കൊപ്പമോ അല്ലെങ്കില്‍ അവരെക്കാള്‍ മികച്ച നിലയിലോ ഭരണപ്രാവിണ്യം തെളിയിച്ചു കഴിഞ്ഞു. പക്ഷേ പലപ്പോഴും അധികാരത്തിലിരുന്ന പുരുഷന്‍റെ ഭാര്യയ്ക്കോ മകള്‍ക്കോ മരുമകള്‍ക്കോ സഹോദരിക്കോ ആയി സംവരണത്തിന്‍റെ ആനുകൂല്യം ഒതുങ്ങുന്നു എന്നതൊരു പോരായ്മ തന്നെയാണ്. മാത്രവുമല്ല നിയമസഭകളിലും പാര്‍ലമെന്‍റിലും അര്‍ഹിക്കുന്ന എണ്ണം വനിതകളെയെത്തിക്കാന്‍ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ആര്‍ക്കും തന്നെ താല്‍പര്യവുമില്ല. നിയമനിര്‍മാണ സഭകളിലെ വനിതാ പ്രാതിനിധ്യത്തിന്‍റെ കാര്യത്തില്‍ പാക്കിസ്ഥാനെക്കാള്‍ മോശമാണ് ഇന്ത്യയുടെ സ്ഥിതി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം ഇങ്ങനെയൊരു വിമുഖത കാട്ടേണ്ടതുണ്ടോ?.  വനിതകള്‍ അധിാകരത്തിലേറുന്നത് സമൂഹമെന്ന നിലയില്‍ നമുക്ക് നല്‍കാവുന്ന നേട്ടങ്ങളെന്തെല്ലാം. ?തദ്ദേശസ്ഥാപനങ്ങളിലെ പത്തുവര്‍ഷം പറയുന്നതെന്ത് ? ഐക്യരാഷ്ട്രസഭ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള ദിനമായി നിശ്ചയിച്ചിട്ടുള്ള ദിവസം കൂടിയായ ഇന്ന് വിമര്‍ശനങ്ങളെയടക്കം തുറന്ന് ചര്‍ച്ച ചെയ്യുകയാണ് ഈ ഒരു മണിക്കൂറില്‍.  വനിതാസംവരണം, നേട്ടമെന്ത് നേരെന്ത്

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...