നീതി എത്ര അകലെ? വാളയാറിൽ വഞ്ചിച്ചതാര്?

walayar1
SHARE

2017 ജനുവരി 13, മാര്‍ച്ച് നാല്... വാളയാര്‍ അട്ടപ്പള്ളത്തെ സഹോദരിമാര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചത്, അല്ലെങ്കില്‍ കൊല്ലപ്പെട്ടത് ഈ ദിവസങ്ങളിലാണ്. ഒരു സംവിധാനമാകെ ഉണര്‍ന്നു പ്രവര്‍ത്തിച്ചു, ഇരകള്‍ക്ക് വേണ്ടിയല്ല, മറിച്ച് വേട്ടക്കാര്‍ക്കുവേണ്ടി.. പ്രതികളെ രക്ഷപ്പെടുത്താന്‍ തയാറാക്കിയ കുറ്റപത്രവും സാക്ഷിമൊഴികളും മുന്നിലെത്തിയപ്പോള്‍ നീതിപീഠത്തിന് മറ്റൊന്നും ചെയ്യാനില്ലായിരുന്നു. കുറ്റവിമുക്തരായി പ്രതികള്‍ പുറത്തിറങ്ങി. ആ ദിവസത്തിന്‍റെ വാര്‍ഷികമാണ് മറ്റന്നാള്‍. നീതി നിഷേധിക്കപ്പെട്ട ഒരമ്മ നിരാഹാരമിരിക്കാന്‍ പോവുകയാണ്. ഒരാഴ്ചക്കാലം.. ചതിക്കപ്പെട്ട ദിവസങ്ങളുടെ ഓര്‍മയ്ക്ക്. ആരാണ് ഇവരെ വഞ്ചിച്ചത്..?

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...