കളമശേരിയിൽ ഗുരുതര വീഴ്ചയോ? മരണത്തിന് ഉത്തരവാദി ആര്?

kalamaserry
SHARE

കളമശേരി മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ കിട്ടാതെ രോഗി മരിച്ചെന്ന നഴ്സിന്റെ ശബ്ദസന്ദേശം ശരിവയ്ക്കുകയാണ് തീവ്രപരിചണ വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഡോ.നജ്മ സലീം. വിവരം പുറത്ത് പറഞ്ഞതിന്റെ പേരില്‍ നഴ്സിങ് ഓഫിസറിനെതിരായ നടപടിയല്ല വേണ്ടത്, യഥാര്‍ഥ കുറ്റക്കാരെ കണ്ടെത്തി, മേലില്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള നടപടികളാണ്.  വീഴ്ചകള്‍ അതാത് സമയത്ത് റിപ്പോര്‍ട്ട് ചെയ്യാത്ത ഡോക്ടമാരുടേതും കുറ്റകരമായ അനാസ്ഥയാണ്. ഈ കോവിഡ് കാലത്ത് മഹത്തായ സേവനം ചെയ്യുന്നവരാണ് നമ്മുടെ ആരോഗ്യപ്രവര്‍ത്തകര്‍. അവരോട് ബഹുമാനമാണ്.  അവരെ ഒന്നാകെ ആരും കുറ്റപ്പെടുത്തില്ല, കുറ്റപ്പെടുത്തരുത്. പക്ഷെ തിരുത്താന്‍ പറ്റാത്ത വീഴ്ചകള്‍ മൂടിവയ്ക്കാന്‍ പാടില്ല തന്നെ.   കളമശേരി മെഡിക്കല്‍ കോളജിലെ വീഴ്ചയില്‍ ഉത്തരംപറയേണ്ടതാര് ?

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...