ബാര്‍ കോഴ വിവാദത്തിന് കിട്ടുന്ന പുതിയ ലൈഫിന്റെ ലക്ഷ്യമെന്താണ്?

bar-kozha3
SHARE

ഉമ്മന്‍‌ചാണ്ടി സര്‍ക്കാരിനെ പിടിച്ചുലച്ച ബാര്‍ കോഴ ആരോപണത്തില്‍ അന്വേഷണങ്ങള്‍ പലത് നടന്നു. ആ സര്‍ക്കാരിലും പിന്നാലെ വന്ന പിണറായി സര്‍ക്കാരിനും കീഴില്‍. ആരും അഴിമതി കണ്ടുപിടിച്ചില്ല. തെളിവില്ലെന്ന നിഗമനത്തില്‍ ഒടുവില്‍ ഈ സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചു. അങ്ങനെയിരുന്ന ബാര്‍ കോഴവിവാദത്തിന് ഒരു പുതിയ ലൈഫ് കിട്ടുന്നത് ഇപ്പോള്‍ ജോസ് കെ മാണി കേരള കോണ്‍ഗ്രസുമായി എല്‍ഡിഎഫിലെത്തുമ്പോഴാണ്. ബാര്‍ കോഴ ആരോപണം എങ്ങനെയുണ്ടായി എന്നതടക്കം അന്വേഷിക്കാന്‍ കേരള കോണ്‍ഗ്രസ് തന്നെ നിയോഗിച്ച കമ്മിഷന്റേത് എന്ന പേരില്‍ ഇന്നലെ ഒരു റിപ്പോര്‍ട്ട് പുറത്തുവരുന്നു. കെ.എം.മാണിക്കെതിരായ ഗൂഢാലോചനയുടെ കേന്ദ്രബിന്ദു രമേശ് ചെന്നിത്തല എന്ന് ആരോപിക്കുന്ന റിപ്പോര്‍ട്ട്. അടൂര്‍ പ്രകാശും ജോസഫ് വാഴയ്ക്കനും പി.സി.ജോര്‍ജുമെല്ലാം പങ്കാളികളെന്നും പുറത്തുവന്ന റിപ്പോര്‍ട്ട് പറയുന്നു. പിന്നാലെ, ഇത് പാര്‍ട്ടിയുടെ ഔദ്യോഗിക റിപ്പോര്‍ട്ടല്ലെന്നും അത് കയ്യിലുണ്ടെന്നും പറഞ്ഞ് ജോസ്.കെ.മാണിയും രംഗത്ത്. അതിന് പിന്നാലെയാണ് ആരോപണമുണ്ടായശേഷം അതില്‍നിന്ന് പിന്മാറാന്‍ പത്തുകോടി വാഗ്ദാനം ചെയ്ത് ജോസ് കെ മാണി ബന്ധപ്പെട്ടെന്ന ബിജു രമേശിന്റെ ആരോപണം. അപ്പോള്‍ ബാര്‍ കോഴ വിവാദത്തിന് കിട്ടുന്ന ഈ പുതിയ ലൈഫിന്റെ ലക്ഷ്യമെന്താണ്? പിന്നിലാരാണ്?

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...