വിവരാവകാശ നിയമത്തിന് 15 വയസ്; ജനാധിപത്യത്തിന് കരുത്ത് കൂടിയോ?

4
SHARE

ഒരു വെള്ളക്കടലാസും, പത്തു രൂപയും വില്ലേജ് മുതൽ രാഷ്ട്രപതി ഭവൻ വരെയുള്ള അധികാര ഇടനാഴിയുടെ താക്കോലായി മാറിയ, വിവരം അവകാശമാക്കിയ നിയമത്തിന് ഇന്നേക്ക് പതിനഞ്ചു വയസ്.  ഒന്നരപ്പതിറ്റാണ്ടിനിടെ മാറ്റത്തിന്റെ കൊടുങ്കാറ്റുയർത്തിയ വിവരാവകാശ നിയമം  ഒട്ടേറെ മാറ്റങ്ങൾക്കും കാരണമായി. പുതിയ നിയമനിര്‍മാണങ്ങള്‍ക്കും വിവരാവകാശനിയമം വഴിതുറന്നു. സര്‍ക്കാരുകള്‍ സ്വീകരിച്ച പല തെറ്റായ തീരുമാനങ്ങളും പിന്നീട് തിരുത്തി ജനാധിപത്യത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിനും കാരണമായി. അപ്പോഴും ഈ നിയമത്തെ ദുര്‍ബലപ്പെടുത്താനും നിയമപരിധിയില്‍ നിന്ന് കൂടുതല്‍ മേഖലകളെ ഒഴിവാക്കാനും നടന്നുകൊണ്ടിരിക്കുന്ന ശ്രമങ്ങളെയും കണ്ടില്ലെന്ന് നടിക്കാനാകില്ല. വിവരാവകാശത്തിന് വയസ് 15 ആകുമ്പോള്‍ ജനാധിപത്യത്തിന് കരുത്ത് കൂടിയോ..

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...