ആരോപണത്തിന്റെ പേരില്‍ എംഎല്‍എ രാജിവയ്ക്കണോ?

4-pm-prgm
SHARE

വസ്തു ഇടപാടിനെത്തുടര്‍ന്ന് ആരോപണം നേരിടുന്ന തൃക്കാക്കര എംഎല്‍എ പി.ടി.തോമസ് രാജിവയ്ക്കണം. ഇടപാട് വിജിലന്‍സ് അന്വേഷിക്കണം. ഒരുകോടി മൂന്ന് ലക്ഷം രൂപക്ക് വില്‍പന ധാരണയായ സ്ഥലം എണ്‍പത് ലക്ഷമാക്കിയതും ഇടപാട് പണമായി ആക്കിയതും പി.ടി.തോമസെന്നും സിപിഎമ്മിന്റെ ആരോപണം. ആശ്രയമില്ലാതെപോയ ഒരു കമ്യൂണിസ്റ്റ് കുടുംബത്തെ സഹായിക്കാന്‍ മാത്രമാണ് ഇടപെട്ടതെന്നാണ് പി.ടി.തോമസിന്റെ വിശദീകരണം. ഒരു ക്രമക്കേടിനും കൂട്ടിനിന്നിട്ടില്ലെന്നും അദ്ദേഹം. അപ്പോള്‍ ഇടപ്പള്ളിയിലെ ഈ വസ്തു ഇടപാടിലെ ദുരൂഹത എങ്ങനെ നീങ്ങും? ആരോപണത്തിന്റെ പേരില്‍ എംഎല്‍എ രാജിവയ്ക്കണോ? 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...